ADVERTISEMENT

കളമശേരി ∙ മിൽമയുടെ ഇടപ്പള്ളി മേഖലാ ഓഫിസിൽ ജോലി വാഗ്ദാനം ചെയ്തു പലരിൽ നിന്നായി 5 ലക്ഷം രൂപയോളം തട്ടിയെടുത്ത ഇടപ്പള്ളി പോണേക്കര പൂത്തോട്ടിൽ സുരേഷ് റാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാഷ്ട്രീയ സ്വാധീനം ഉണ്ടെന്നു തെറ്റിദ്ധരിപ്പിച്ചു സ്ത്രീകളെ കബളിപ്പിച്ചാണ് ഇയാൾ തട്ടിപ്പു നടത്തിയത്.

തന്റെ പക്കൽ നിന്നു 4.50 ലക്ഷം രൂപ സുരേഷ് റാം തട്ടിയെടുത്തതായി കളമശേരി പള്ളിലാംകര സ്വദേശിനി പൊലീസിൽ പരാതി നൽകിയിരുന്നു. ഈ കേസിൽ അന്വേഷണം നടക്കുന്നതിനിടയിലാണു സുരേഷ് റാമിനെ ലുലുമാളിനു മുൻപിൽ നിന്നു പൊലീസ് പിടികൂടിയത്. തട്ടിപ്പിലൂടെ കിട്ടുന്ന പണം ആർഭാ‍ട ജീവിതം നയിക്കുന്നതിനാണ് ഇയാൾ ഉപയോഗിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ പി.ആർ.സന്തോഷ്, എസ്ഐ വി.ജെ.ജോസഫ്, എഎസ്ഐ സുനിൽകുമാർ, സിപിഒമാരായ ശ്രീജിത്ത്, ഷിബു എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com