ADVERTISEMENT

അങ്കമാലി ∙ കോളജിലേക്കു പോകാൻ  റെയിൽവേ സ്റ്റേഷനു സമീപം റെയിൽ പാളം കുറുകെ കടക്കവേ ട്രെയിൻ തട്ടി വിദ്യാർഥിനി മരിച്ചു. പീച്ചാനിക്കാട് തേലപ്പിള്ളിൽ സാജന്റെ മകൾ അനു സാജനാണ് (21) മരിച്ചത്. ഇന്നലെ രാവിലെ 9.30നു ടെൽക് റെയിൽവേ മേൽപാലത്തിനു താഴെയായിരുന്നു അപകടം. ആലുവ ഭാഗത്തേക്കു പോകുകയായിരുന്ന റെയിൽവേ റിപ്പയർ വാനാണ് ഇടിച്ചത്. റെയിൽപാളം കടക്കുന്നതിനിടെ ആലുവ ഭാഗത്തു നിന്നു ട്രെയിൻ വരുന്നത് കണ്ട് മാറി നിന്നപ്പോഴാണ് റിപ്പയർ വാൻ ഇടിച്ചത്.തലയ്ക്കു ഗുരുതരമായി പരുക്കേറ്റു.

അഗ്നിരക്ഷാ ഉദ്യോഗസ്ഥരെത്തി അനുവിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മോണിങ് സ്റ്റാർ ഹോം സയൻസ് കോളജിലെ ബിഎസ്‌സി സുവോളജി മൂന്നാം വർഷ വിദ്യാർഥിനിയാണ്. സംസ്കാരം ഇന്ന് 10നു സെന്റ് ജോർജ് താബോർ യാക്കോബായ സുറിയാനി പള്ളിയിൽ. മാതാവ്: രായമംഗലം തടയാളിൽ സിന്ധു സാജൻ. സഹോദരൻ: എൽദോ സാജൻ. മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ബസിറങ്ങുന്ന വിദ്യാർഥികൾ കോളജുകളിലേക്കു പോകാൻ റെയിൽവേ സ്റ്റേഷനിലെത്തി റെയിൽപാളം കുറുകെ കടക്കാറുണ്ട്. ഏറെ നാൾ മുൻപ് ഒരു വിദ്യാർഥിനി ട്രെയിനിടിച്ച് ഇവിടെ മരിച്ചിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com