അപകടം ഒഴിവാക്കാൻ റിബൺ പോര...

ആനച്ചാൽ– വഴിക്കുളങ്ങര ബൈപാസ് റോഡിൽ ശുദ്ധജലവിതരണ കുഴൽ പൊട്ടി കുഴിയായ ഭാഗത്ത് അറ്റകുറ്റപ്പണിക്കു ശേഷം റിബൺ കെട്ടി വച്ചിരിക്കുന്നു
ആനച്ചാൽ– വഴിക്കുളങ്ങര ബൈപാസ് റോഡിൽ ശുദ്ധജലവിതരണ കുഴൽ പൊട്ടി കുഴിയായ ഭാഗത്ത് അറ്റകുറ്റപ്പണിക്കു ശേഷം റിബൺ കെട്ടി വച്ചിരിക്കുന്നു
SHARE

ആലങ്ങാട്∙ ആനച്ചാൽ– വഴിക്കുളങ്ങര ബൈപാസ് റോഡ് ഇടിഞ്ഞു കുഴിയായി. അത്താണി കവലയിൽ നിന്നു വാണിയക്കാട് ഭാഗത്തേക്കു പോകുന്നതിനിടയിലുള്ള കലുങ്കിനു സമീപമാണ് റോഡ് ഇടിഞ്ഞത്. റോഡിന്റെ അടിയിലൂടെയുള്ള ശുദ്ധജല വിതരണ കുഴൽ പൊട്ടിയതാണു ഇടിഞ്ഞു താഴാൻ കാരണം. റോഡ് ഇടിഞ്ഞതോടെ ഇതുവഴിയുള്ള വാഹനയാത്ര ദുരിതത്തിലാണ്. 

രാത്രി സമയത്ത് അപകടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്ന് നാട്ടുകാർ പറഞ്ഞു. പ്രദേശത്തു മതിയായ വെളിച്ചമില്ലാത്തതും യാത്രക്കാരെ ദുരിതത്തിലാക്കുന്നു. നിലവിൽ ശുദ്ധജലവിതരണ കുഴൽ പൊട്ടിയ ഭാഗത്ത് അറ്റകുറ്റപ്പണി നടത്തിയെങ്കിലും കുഴി പൂർണമായും മൂടിയിട്ടില്ല. തകർന്ന ഭാഗത്തിനു ചുറ്റും റിബൺ കെട്ടി മുന്നറിയിപ്പു ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA