ADVERTISEMENT

വൈറ്റില∙ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം വർണാഭമായ ചടങ്ങോടെ ടോക് എച്ച് സ്കൂളിൽ നടന്നു. കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർമാൻ ഡോ. എം ബീന ഐഎഎസ് ദേശീയപതാക ഉയർത്തി. സ്കൂളിലെ മുഴുവൻ കുട്ടികളും അധ്യാപകരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ദേശഭക്തിഗാനങ്ങൾ ആലപിച്ച് കുട്ടികൾ സ്വാതന്ത്ര്യദിനത്തെ വരവേറ്റു.

1

മുഖ്യാതിഥി ഡോ.എം.ബീന കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. നമുക്ക് ഇന്ന് കാണുന്ന സ്വാതന്ത്ര്യം നേടിത്തന്ന ധീര ദേശാഭിമാനികളെ അനുസ്മരിക്കുകയും ജാതി മത വർഗ്ഗവർണ്ണ വ്യത്യാസങ്ങളില്ലാതെ ഒത്തൊരുമിച്ച് നാടിന് വേണ്ടി പ്രവർത്തിക്കാൻ കുട്ടികളോട് ആഹ്വാനം ചെയ്യുകയും ചെയ്തു.

2021-22 ബാച്ചിലെ ഏറ്റവും കൂടുതൽ മാർക്ക് കിട്ടിയ 10, 12, എന്നീ ബാച്ചുകളിലെ കുട്ടികൾക്കുള്ള അവാർഡ് വിതരണം കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർമാൻ ഡോ. കെ ബീന ഐഎഎസ്, ടോക് എച്ച് സ്കൂൾ പ്രസിഡൻ്റ് ഡോ.അലക്സ് മാത്യു, ടോക്. എച്ച് സെക്രട്ടറി എഞ്ചിനീയർ സി എസ്വ ർഗീസ്, ടോക് .എച്ച് ട്രഷറർ കെ.കെ.മാത്യു, ടോക് എച്ച്.ഡയറക്ടർ കെ. സൈമൺ, ,എം എക്സ് അലക്സ് പോൾ വിൻസെൻ്റ് എന്നിവർ നിർവഹിച്ചു.

ദേശസ്നേഹം ഉണർത്തുന്ന കുട്ടികളുടെ പാട്ടും നൃത്തവും സ്വാതന്ത്ര്യ ദിനാഘോഷത്തിന് മിഴിവേകി. നഴ്സറി കുട്ടികളുടെ പ്രച്ഛന്നവേഷം മൺമറഞ്ഞ ധീര ദേശാഭിമാനികളുടെ ഓർമ്മ കാണികളിൽ ഉണർത്തി. രക്ഷാകർത്തൃ പ്രതിനിധി ബെവർലി ജേക്കബ് ആശംസാ പ്രസംഗം നടത്തി.

toc-h1

സ്വാഗത പ്രസംഗം സ്കൂൾ ക്യാപ്റ്റൻ അരുണിമയും അദ്ധ്യക്ഷപ്രസംഗം ടോക് .എച്ച് പ്രസിഡൻറ് ഡോക്ടർ അലക്സ് മാത്യുവും നിർവഹിച്ചു. സ്കൂൾ സ്പോർട്ട്സ് ക്യാപ്റ്റൻ രഘുറാം സജീവ് കൃതജ്ഞത പ്രകടിപ്പിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ. ജുബി പോൾ, വൈസ് പ്രിൻസിപ്പൽ മീരാ തോമസ്, ഹെഡ്മിസ്ട്രസ്സ് ഷേർലി ഗ്രേസ് ജോൺ, നഴ്സറി ഇൻ ചാർജ്ജ്  ദീപ്തി തോമസ് എന്നിവർ പങ്കെടുത്തു. ആസാദി കാ അമൃത് മഹോത്സവിൻ്റെ ഭാഗമായി ഒരാഴ്ച നീണ്ടു നിന്ന സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ ആണ് ടോക് .എച്ച്.സ്കൂൾ വൈറ്റിലയിൽ നടന്നത്.

toc-h2

ഇന്ത്യൻ തീരദേശസേനയുടെ  അസിസ്റ്റന്റ് കമാൻഡനറ്  കൗശിക് ആണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് തീരസംരക്ഷണസേന കുട്ടികൾക്ക് ദേശീയ പതാക കൈമാറി.സ്കൂൾ വിദ്യാർത്ഥികൾ ഇന്ത്യൻ ഭൂപടത്തിന്റെ മാതൃകയിൽ അണിനിരന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com