ADVERTISEMENT

തൃപ്പൂണിത്തുറ ∙ മിനി സിവിൽ സ്റ്റേഷനിലേക്കു ശുദ്ധജല കണക്‌ഷൻ അനുവദിക്കണമെന്ന ആവശ്യവുമായി ജീവനക്കാർ. കോടതി ഉൾപ്പെടെ ഒട്ടേറെ സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ പൊതുകിണറിലെ വെള്ളം ഒരു മാസമായി ഉപയോഗിക്കാൻ കഴിയാത്തതിനാലാണ് ശുദ്ധജല കണക്‌ഷൻ  ഇവർ ആവശ്യപ്പെടുന്നത്. മിനി സിവിൽ സ്റ്റേഷനിലെ ജീവനക്കാർ ശുദ്ധജലത്തിനായി ആശ്രയിക്കുന്ന കിണറാണിത്.  ശുദ്ധജലം ലഭിക്കാൻ മറ്റ് മാർഗം ഇല്ല. കന്റീൻ ഉൾപ്പെടെ പുറത്തു നിന്നു ശുദ്ധജലം വരുത്തിയാണ് ഉപയോഗിക്കുന്നത്. ജീവനക്കാർ പലരും രണ്ടും മൂന്നും കുപ്പികളിൽ വെള്ളം കൊണ്ടുവരികയാണ്. കണക്‌ഷൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഉടൻ‍ കലക്ടർക്കു നിവേദനം നൽകുമെന്നു റീജനൽ ട്രാൻസ്പോർട്ട് ഓഫിസിലെ വനിത ജീവനക്കാർ പറഞ്ഞു. 

കിണറ്റിലെ ജലം ഉപയോഗിച്ചാൽ ആരോഗ്യപ്രശ്നങ്ങളുണ്ടാകും എന്നാണു ഇവരുടെ ആശങ്ക. കഴിഞ്ഞ ദിവസം കിണറ്റിൽ മാലിന്യം കിടന്നതിനാൽ ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു. തുടർന്നു വൃത്തിയാക്കി കിണറിന്റെ മുകളിൽ വല വിരിച്ചു. എന്നാൽ ശാശ്വത പരിഹാരമായി ശുദ്ധജല കണക്‌ഷൻ അനുവദിക്കണം എന്നാണ് ആവശ്യം. നഗരസഭ ആരോഗ്യ വിഭാഗം കിണറിലെ വെള്ളം പരിശോധനയ്ക്കു അയച്ചിരുന്നു. അപകടകരമായ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല എന്ന് നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ സി.എ.ബെന്നി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com