ADVERTISEMENT

ചോറ്റാനിക്കര ∙ ദേവീക്ഷേത്രത്തിലെ കീഴ്ക്കാവ് കുളത്തിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. ഇന്നലെ രാവിലെ 7.15 നാണു കീഴ്ക്കാവ് നടപ്പന്തലിനോടു ചേർന്നു കൈവരിയടക്കം കുളത്തിന്റെ ഒരു വശത്തെ ഭിത്തി പൂർണമായും ഇടിഞ്ഞത്. ഭക്തരുടെ തിരക്ക് ഇല്ലാതിരുന്നതിനാലും മുൻകരുതൽ എടുത്തതിനാലും ആളപായമില്ല.പതിറ്റാണ്ടുകൾക്കു മുൻപു ചെങ്കല്ല് ഉപയോഗിച്ചു കെട്ടിയ കുളത്തിന്റെ സംരക്ഷണഭിത്തിയിൽ കഴിഞ്ഞ ദിവസം ചെറിയ തോതിൽ മണ്ണ് ഇടിഞ്ഞിരുന്നു.   ഇതിനാൽ ഈ ഭാഗത്തു കയറു കെട്ടി അധികൃതർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com