ADVERTISEMENT

കളമശേരി ∙ ദേശീയപാതയിൽ ടിവിഎസ് ജംക്‌ഷനിൽ സിഗ്നൽ സംവിധാനം തകരാറിലായിട്ട്  ദിവസങ്ങളായി. സിഗ്നൽ പ്രവർത്തിക്കാത്തതിനാൽ അപകടങ്ങളും ഗതാഗതക്കുരുക്കും പതിവായി. സിഗ്നൽ തകരാറിലായതോടെ സൗത്ത് കളമശേരിയിലേക്കു ദേശീയപാത കുറുകെ കടക്കുന്നതു അധികൃതർ റിബൺ കെട്ടി വിലക്കി. സൗത്ത് കളമശേരിയിലേക്കു പോകേണ്ട വാഹനങ്ങൾ കുസാറ്റ് ജംക്‌ഷനിൽ തിരിയേണ്ടി വരുന്നതാണ് ഗതാഗതക്കുരുക്കിനു കാരണം. ഗതാഗതം നിയന്ത്രിക്കാൻ ഒരു പൊലീസുകാരനെ നിയോഗിച്ചെങ്കിലും അദ്ദേഹത്തിന് ഒറ്റയ്ക്കു ഇവിടത്തെ തിരക്ക് നിയന്ത്രിക്കാൻ കഴിയുന്നില്ല. 

14ന് ഇവിടെ കാർ ഇരുചക്ര വാഹനത്തിൽ ഇടിച്ച് ഇരുചക്രവാഹന യാത്രക്കാരനായ ബസ് കണ്ടക്ടർ ശ്യാമിന് (24) ഗുരുതരമായി പരുക്കേറ്റിരുന്നു. വെന്റിലേറ്ററിൽ കഴിയുന്ന ഇദ്ദേഹത്തിന്റെ ചികിത്സാ സഹായത്തിനായി പൂക്കാട്ടുപടി– എറണാകുളം റൂട്ടിലോടുന്ന സ്വകാര്യ ബസുകളെല്ലാം കഴിഞ്ഞ ദിവസം കാരുണ്യ യാത്ര നടത്തിയിരുന്നു. സിഗ്നൽ പോസ്റ്റിൽ ലോറി ഇടിച്ചു കേബിൾ വലിഞ്ഞുപോയതാണു തകരാറിനു കാരണമെന്നു ട്രാഫിക് പൊലീസ് പറഞ്ഞു. ലോറിക്കാരിൽ നിന്നു നഷ്ടപരിഹാരം ഈടാക്കാൻ ശ്രമം നടക്കുകയാണെന്നും സിഗ്നൽ സംവിധാനം ഉടൻ പുനഃസ്ഥാപിക്കുമെന്നും പൊലീസ് അറിയിച്ചു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com