മാലിന്യത്തിൽ കുരുങ്ങി ബൈക്ക് മറിഞ്ഞു; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

സൈറസ്
SHARE

മൂവാറ്റുപുഴ∙ റോഡിനു സമീപത്തെ പ്ലാസ്റ്റിക് മാലിന്യത്തിൽ ബൈക്ക് കുരുങ്ങിയുണ്ടായ അപകടത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു. മാറാടി അക്കിലേടത്തു പൗലോസിന്റെ മകൻ സൈറസ് പോൾ (22) ആണു മരിച്ചത്.  റോഡിൽ തള്ളിയ മാലിന്യക്കൂടുകളിൽ കയറിയ ബൈക്ക് തെന്നിമറിഞ്ഞ് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

വാഹനാപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന സൈറസ് പോൾ ഇന്നലെയാണ് മരിച്ചത്. ആരക്കുഴ – പണ്ടപ്പിള്ളി റോഡിൽ കഴിഞ്ഞ മേയിലാണ് അപകടം നടന്നത്. ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് പൂർത്തിയാക്കിയ സൈറസ് ഉന്നത പഠനത്തിനായി വിദേശത്തേക്കു പോകാനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടയിലാണ് അപകടം. മോളിയാണ് മാതാവ്. ബോവാസ് പോൾ സഹോദരനാണ്. സംസ്കാരം നടത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}