മൊബൈൽ ഫോണിലൂടെ നിയന്ത്രിക്കാവുന്ന വൈദ്യുത ബൈക്ക് ഒരുക്കി വിദ്യാർഥികൾ

ഇലാഹിയ എൻജിനീയറിങ് കോളജ് വിദ്യാർഥികൾ നിർമിച്ച ഇലക്ട്രിക്കൽ ബൈക്ക്
SHARE

മൂവാറ്റുപുഴ∙ മൊബൈൽ ഫോണിലൂടെ നിയന്ത്രിക്കാവുന്ന അത്യാധുനിക ഇലക്ട്രിക്കൽ ബൈക്ക് നിർമിച്ച് ഇലാഹിയ എൻജിനീയറിങ് കോളജ് വിദ്യാർഥികൾ. ആർട്ടിഫിഷ്യൽ ഇന്റലിജൻസും സെൻസറുകളും ആധുനിക സോഫ്റ്റ്‌വെയറുകളും ഉപയോഗിച്ചും സമ്പൂർണ സുരക്ഷ ഉറപ്പാക്കി നിർമിച്ചിരിക്കുന്ന ബൈക്കിൽ മോഷണം തടയാനും മുൻപിലുള്ള വസ്തുക്കൾ നിരീക്ഷിച്ച് സ്പീഡ് നിയന്ത്രിക്കാനും കഴിയുന്ന സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

പഴയ മോട്ടർ ബൈക്ക് വാങ്ങി അതിന്റെ സാങ്കേതിക സംവിധാനങ്ങൾ പൂർണമായും ഒഴിവാക്കിയാണ് ഇലക്ട്രിക് ബൈക്ക് നിർമിച്ചത്. 60 മുതൽ 80 കിലോമീറ്റർ വരെ മുഴുവൻ ചാർജുള്ള ബാറ്ററി ഉപയോഗിച്ച് സഞ്ചരിക്കാം. ഏകദേശം ഒന്നേകാൽ ലക്ഷം രൂപ ചെലവായി. അധ്യാപകരായ ലിപിൻ പോൾ, ഡോ. വദന കുമാരി എന്നിവരുടെ മേൽനോട്ടത്തിൽ വിദ്യാർഥികളായ സംഗീത് മാത്യു, എൽദോ ഷാജു, മോൻസി ബേബി, അനിക്സ് സാം, ആൽബി കാവനാൽ, അലൻ എൽദോ എന്നിവരാണ് ബൈക്കിന്റെ നിർമാണത്തിൽ പങ്കാളികളായത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}