യുവാവിനെ ആക്രമിച്ചതു കണ്ട് പിതാവ് മരിച്ച സംഭവം: ബസ് ജീവനക്കാർ അറസ്റ്റിൽ

അറസ്റ്റിലായ ടിന്റു, മിഥുൻ
SHARE

പറവൂർ ∙ മകനു നേരെ കത്തി വീശുന്നതു കണ്ട് പിതാവ് കുഴഞ്ഞുവീണു  മരിച്ച സംഭവത്തിൽ ബസ് ജീവനക്കാരായ 2 പേർ അറസ്റ്റിൽ. കോഴിക്കോട്–വൈറ്റില റൂട്ടിൽ ഓടുന്ന ‘നർമദ’ എന്ന സ്വകാര്യ ബസിന്റെ ഡ്രൈവർ പള്ളിപ്പുറം ചെറായി വാരിശേരി വീട്ടിൽ ടിന്റു (40), തൃക്കാക്കര കങ്ങരപ്പടിയിൽ വാടകയ്ക്ക് താമസിക്കുന്ന പത്തനംതിട്ട പെരുനാട് മുഴിക്കൽ വലിയവീട്ടിൽ മിഥുൻ (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവർക്കുമെതിരെ വധശ്രമത്തിനു കേസ് എടുത്തു.

വ്യാഴാഴ്ച രാത്രി 7.45ന് കണ്ണൻകുളങ്ങരയിലായിരുന്നു സംഭവം. സൈഡ് കൊടുക്കുന്നതു സംബന്ധിച്ച് ബസ് ജീവനക്കാരും ഫോർട്ട്കൊച്ചി ചുള്ളിക്കൽ കിഴക്കേപറമ്പിൽ ഫസലുദ്ദീന്റെ(54) മകൻ ഫർഹാനും തമ്മിൽ തർക്കമുണ്ടായി. അതിനിടെ ഡ്രൈവർ ടിന്റുവാണു കത്തിയെടുത്തു ഫർഹാനു നേരെ വീശിയത്. ഫർഹാന്റെ കൈ മുറിഞ്ഞു. ഇതു കണ്ട് ഫസലുദ്ദീൻ കുഴഞ്ഞുവീഴുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഫസലുദ്ദീന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി. ഇന്നു 11നു കൽവത്തി ജുമാമസ്ജിദിൽ കബറടക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}