ADVERTISEMENT

ആലുവ∙ തമിഴ്നാട്ടിലെ ധർമപുരി സ്വദേശി സിദ്ധമ്മയും മകൻ സുബ്രഹ്മണ്യനും ഓണക്കാലത്തു പൂ വിൽക്കാൻ കേരളത്തിൽ എത്തുമ്പോൾ ഇങ്ങനെയൊരു ആദരം പ്രതീക്ഷിച്ചിരുന്നില്ല. ഗവർണറും മുഖ്യമന്ത്രിയും അടക്കമുള്ളവരെ അതിഥികളായി കിട്ടാൻ പ്രയാസമില്ലാത്ത ആലുവ പാലസിൽ ഇന്നലെ നടന്ന ഓണാഘോഷത്തിൽ മുഖ്യാതിഥികൾ ഈ അമ്മയും മകനുമായിരുന്നു.

പാലസിന്റെ പ്രധാന ഗേറ്റിനു സമീപം റോഡരികിൽ പൂക്കൾ വിൽക്കുന്ന ഇവരെക്കുറിച്ച് കഴിഞ്ഞ ഒന്നിനു മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതു പാലസ് മാനേജർ ജോസഫ് ജോണിന്റെ ശ്രദ്ധയിൽ പെട്ടു. തുടർന്നാണ് സിദ്ധമ്മയെയും മകനെയും ഓണാഘോഷത്തിൽ മുഖ്യാതിഥികളാക്കാൻ തീരുമാനിച്ചത്.

ഇതിനു ടൂറിസം വകുപ്പിന്റെ അനുമതിയും ലഭിച്ചു. അൻവർ സാദത്ത് എംഎൽഎ ആശംസ നേർന്നു. പാലസ് ഉദ്യോഗസ്ഥൻ കുട്ടൻ മാവേലിയുടെ വേഷമിട്ടു. ഓണത്തെക്കുറിച്ചു കേട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ഓണസദ്യയിൽ പങ്കെടുത്തതെന്നു സിദ്ധമ്മ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com