ADVERTISEMENT

എളങ്കുന്നപ്പുഴ∙ മീൻപിടിത്തവള്ളങ്ങൾക്ക് അയലക്കൊയ്ത്ത്. നിറയെ അയലയുമായി വൈപ്പിൻ ഗോശ്രീപുരം ഹാർബറിൽ വള്ളങ്ങൾ എത്തിയതോടെ ഹാർബറിൽ ആരവമുയർന്നു. നാളുകൾക്കു മുൻപ് വൻതോതിൽ ലഭിച്ച ചാള മാറിനിന്നതോടെയാണ് അയല കൂട്ടമായി കടലിൽ എത്തിയത്. ഒന്നിനു പുറകെ മറ്റൊന്നായി എത്തിയ വള്ളങ്ങളിൽ അയല നിറഞ്ഞു കിടന്നത് പക്ഷെ വില കുത്തനെ ഇടിയാനിടയാക്കി. കിലോഗ്രാമിന് 40 രൂപ വിലയിലാണ് വിൽപന നടന്നത്.

വള്ളങ്ങൾക്കു 3 മുതൽ 5 ലക്ഷം രൂപ വരെ ലഭിച്ചു. 17 ടൺ അയല വരെ ലഭിച്ച വള്ളങ്ങൾ ഏറെ. വലിപ്പമുള്ളതല്ലാത്തതിനാൽ കയറ്റുമതി കമ്പനികൾ അയല വാങ്ങിയില്ല. ആഭ്യന്തര മാർക്കറ്റിൽ മീൻ സുലഭ മായതിനാൽ ആ മാർഗവും അടഞ്ഞു. അയല പൊടിച്ചു വിവിധ ഇനങ്ങൾ നിർമിക്കുന്നതിനു വിൽപന നടന്നതാണ് വിലയിടിയാൻ കാരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com