ADVERTISEMENT

കൊച്ചി∙ശാസ്ത്ര-സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസെന്‍സ് ഗ്ലോബല്‍ നല്‍കുന്ന ഫ്രീ തിങ്കര്‍ ഓഫ് ദ ഇയര്‍ പുരസ്ക്കാരം പി. സുശീല്‍ കുമാറിന്. ഷിന്റോ തോമസിനും ജിതേഷ് കുനിശ്ശേരിക്കും യങ്ങ് ഫ്രീ തിങ്കര്‍ ഓഫ് ദ ഇയര്‍ പുരസ്‌ക്കാരവും ലഭിച്ചു. മെഡലും 25,000 രൂപയുടെ കാഷ് അവാര്‍ഡുമാണ് മൂവര്‍ക്കും ലഭിക്കുക.  പുരസ്‌ക്കാരങ്ങള്‍ എസെന്‍സ് ഗ്ലോബലിന്റെ വാര്‍ഷിക സമ്മേളനമായ 'ലിറ്റ്മസ് 22'ല്‍ വച്ച്  കവിയും ഗാനരചയിതാവും സാമൂഹ്യ പ്രവര്‍ത്തകനുമായ ജാവേദ് അക്തര്‍ സമ്മാനിക്കുമെന്ന് എസെന്‍സ് ഗ്ലോബല്‍ ഭാരവാഹികള്‍ കൊച്ചിയില്‍ വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചു. 

 

ലിറ്റ്മസ് 22 ഒക്ടോബര്‍ രണ്ടിന് എറണാകുളം കടവന്ത്രയിലെ രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് നടക്കുക. രാവിലെ 9 മുതല്‍ വൈകിട്ട് ഏഴു വരെയുള്ള സെഷനുകളില്‍ മുപ്പതോളം പ്രഭാഷകര്‍ പങ്കെടുക്കും. 'തെളിവുകള്‍ നയിക്കട്ടെ' എന്ന മുദ്രാവാക്യം ഉയര്‍ത്തി പതിനായിരത്തോളം പേര്‍ പങ്കെടുക്കുന്ന പരിപാടി  ലോകത്തിലെ തന്നെ ഏറ്റവും വലിയ നാസ്തിക സമ്മേളനമായി മാറുമെന്ന് സംഘാടകര്‍ അറിയിച്ചു.

 

ജാവേദ് അക്തര്‍, അസ്‌ക്കര്‍ അലി, ഡോ. ബീനാറാണി, ബൈജുരാജ്, ജോസ്‌ കുരീക്കാട്ടില്‍, കൃഷ്ണപ്രസാദ്, ഉഞ്ചോയി, ഡോ. ആബി ഫിലിപ്പ്, ജാഹ്നവി സനല്‍, രഹ്ന എം, മനുജാ മൈത്രി, അഭിലാഷ് കൃഷ്ണന്‍, ഡോ അഗസ്റ്റസ് മോറിസ്, പ്രവീണ്‍ രവി, ടോമി സെബാസ്റ്റ്യന്‍, സി.എസ്. സുരാജ്, സി. രവിചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിക്കും. രണ്ടു പാനല്‍ ചർച്ചകളും നടക്കും. 

 

12 മണിക്ക് തുടങ്ങുന്ന ‘ജീന്‍ ഓണ്‍’ എന്ന പരിണാമം സംബന്ധിയായ ഡിബേറ്റില്‍ ആനന്ദ് ടി ആര്‍, ചന്ദ്രശേഖര്‍ രമേഷ്, ഡോ പ്രവീണ്‍ ഗോപിനാഥ്, ഡോ രാഗേഷ്, നിഷാദ് കൈപ്പള്ളി, പ്രവീണ്‍ രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. യാസിന്‍ ഒമര്‍ മോഡറേറ്റര്‍ ആയിരിക്കും. ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന 'മത വിദ്യാഭ്യാസം അനിവാര്യമോ' എന്ന ടോക് ഷോയില്‍, ആരിഫ് ഹുസൈന്‍ തെരുവത്ത്, അനൂപ് ഐസക്ക്, ഷാരോണ്‍ സാപ്പിയന്‍, സുഹൈല, രാഹുല്‍ ഈശ്വര്‍, പ്രൊഫ. അനില്‍ കൊടിത്തോട്ടം എന്നിവര്‍ പങ്കെടുക്കും.

 

കൊച്ചി പ്രസ്‌ക്ലബില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ എസെന്‍സ് ഗ്ലോബല്‍ പ്രസിഡന്റ് ശ്രീലേഖ ചന്ദ്രശേഖര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ മനൂജാ മൈത്ര, ബെന്നി വര്‍ഗീസ്, മീഡിയ കണ്‍വീനര്‍ എം. റിജു എന്നിവര്‍ പങ്കെടുത്തു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com