ADVERTISEMENT

ചോറ്റാനിക്കര ∙ തീർഥാടന കേന്ദ്രമായ ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന് ഇന്നു തുടക്കം. വൈകിട്ട് 5.30നു നടക്കുന്ന കലാസാംസ്കാരിക സമ്മേളനം സംവിധായകൻ ഷാജി എൻ.കരുൺ ഉദ്ഘാടനം ചെയ്യും. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ അധ്യക്ഷത വഹിക്കും. തുടർന്നു ചോറ്റാനിക്കര സൗപർണിക നൃത്ത വിദ്യാലയത്തിന്റെ നൃത്തനൃത്യങ്ങൾ, 9നു ഫാക്ട് പത്മനാഭനും സംഘവും അവതരിപ്പിക്കുന്ന മേജർ സെറ്റ് കഥകളി.

വേദി 2ൽ വൈകിട്ട് 6.30നു തിരുവാതിരക്കളി, 7നു ഭരതനാട്യം, 8നു ന‍‍ൃത്താർച്ചന. ഒക്ടോബർ 5 വരെ നീളുന്ന ഉത്സവത്തോടനുബന്ധിച്ചു 2 വേദികളിലായി നവരാത്രി സംഗീതോത്സവം, കഥകളി, തിരുവാതിരക്കളി, ഭരതനാട്യം, മോഹിനിയാട്ടം, നൃത്തനൃത്യങ്ങൾ, സംഗീതക്കച്ചേരി, കൈകൊട്ടിക്കളി, ചിന്തുപാട്ട്, കർണാട്ടിക് ഭജൻസ്, സോപാനസംഗീതം, ഓട്ടൻതുള്ളൽ, ബാലെ, പഞ്ചവാദ്യം തുടങ്ങിയ കലാപരിപാടികൾ നടക്കും.

ആദ്യ ഭക്തിഗാന ആൽബത്തിന് സുവർണ ജൂബിലി

ചോറ്റാനിക്കര ∙ ഭക്തരുടെ മനസ്സിൽ ഇടംപിടിച്ച ചോറ്റാനിക്കരയമ്മയുടെ ആദ്യ ഭക്തിഗാന ആൽബത്തിന് 50 വയസ്സ്. ’അമ്മേ നാരായണാ ദേവീ നാരായണാ, ചോറ്റാനിക്കരയിൽ വാഴും തുടങ്ങിയ ശ്രദ്ധേയ പാട്ടുകൾ അടങ്ങിയ ആൽബം 1972ൽ ആണ് പുറത്തിറങ്ങിയത്. ബിച്ചു തിരുമലയുടെ വരികൾക്ക് ജയവിജയൻമാർ ആണ് സംഗീതം. പി. ലീല ആലപിച്ചു. സൃഷ്ടിസ്ഥിതി സംഹാരങ്ങൾ, അംബികേ ചോറ്റാനിക്കരയിൽ സംഭവേ തുടങ്ങിയവയാണ് മറ്റു ഗാനങ്ങൾ.

ഇവ ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ രാവിലെയും വൈകിട്ടും സ്ഥിരമായി വച്ചിരുന്നു.ആൽബത്തിന്റെ സൃഷ്ടാക്കളിൽ സംഗീത സംവിധായകൻ കെ.ജി. ജയൻ മാത്രമാണു ജീവിച്ചിരിക്കുന്നത്. ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിനു തുടക്കം കുറിച്ച് ഇന്നു നടത്തുന്ന കലാ-സാംസ്കാരിക സമ്മേളനത്തിൽ ആൽബത്തിന്റെ സുവർണ ജൂബിലി ആഘോഷിക്കും. കവിയും ഗാനരചയിതാവുമായ ആർ.കെ.ദാമോദരൻ ഉദ്ഘാടനം ചെയ്യും. സംഗീത സംവിധായകൻ കെ.ജി.ജയനെ ആദരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com