നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി

ernakulam-banned-tobacco-products
മൂവാറ്റുപുഴ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നു പിടികൂടിയ നിരോധിത പുകയില ഉൽപന്നങ്ങൾ.
SHARE

മൂവാറ്റുപുഴ∙ നഗരസഭയും എക്സൈസ് വകുപ്പും ചേർന്നു നഗരത്തിൽ നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. മാർക്കറ്റ് ഭാഗത്തുള്ള അതിഥിത്തൊഴിലാളി ക്യാംപുകളിലും വ്യാപാര സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന.  അതിഥിത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിലാണ് നിരോധിത പുകയില ഉൽപന്നങ്ങൾ വ്യാപകമായി വിൽപന നടത്തുന്നത്.  നിരോധിത പുകയില ഉൽപന്നങ്ങൾ വിൽക്കുന്നതിനു പലവട്ടം പിടിയിലായവർ തന്നെയാണു ഇന്നലെയും പിടിക്കപ്പെട്ടത്.

പിടിക്കപ്പെട്ടാൽ നിസ്സാര തുക പിഴ അടച്ചു പുറത്തു വരാമെന്നതും വിൽപനയിലൂടെ ലഭിക്കുന്നത് ലക്ഷങ്ങളുടെ ലാഭമാണെന്നതുമാണ് ഇവരെ വീണ്ടും നിരോധിത ലഹരി കലർന്ന പുകയില ഉൽപന്നങ്ങൾ വിൽക്കുന്നതിനു പ്രേരിപ്പിക്കുന്നത്. ബേക്കറികൾ, പച്ചക്കറിക്കടകൾ, ചെറുകിട ചായക്കടകൾ, മുറുക്കാൻ കടകൾ എന്നിവയുടെ മറവിൽ ഇത്തരത്തിൽ ലഹരി വിൽപന പൊടിപൊടിക്കുകയാണ്. അതിഥിത്തൊഴിലാളികളും വിദ്യാർഥികളും ആണ് ഇവിടങ്ങളിൽ പ്രധാനമായും ലഹരി പുകയില തേടി എത്തുന്നത്. 20 രൂപയിൽ താഴെയുള്ള വിലയ്ക്കു ലഭിക്കുന്ന പുകയില ഉൽപന്നങ്ങൾ  100 രൂപയ്ക്കു വരെയാണ് ഇവർ വിൽക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ സിനിമ വേണ്ടെന്ന് വച്ചതല്ല, ഞാൻ സിനിമയെ വേണ്ടെന്നു വച്ചതാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}