ദമ്പതികൾ കിടപ്പുമുറിയിൽ ഒരേ സാരിയിൽ തൂങ്ങിമരിച്ച നിലയിൽ

രാധാകൃഷ്ണനും അനിതയും
SHARE

വൈപ്പിൻ∙ ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെറായി ബേക്കറി സ്റ്റോപ്പിനു പടിഞ്ഞാറ് കണ്ടോന്തറ രാധാകൃഷ്ണൻ (50), ഭാര്യ അനിത (45) എന്നിവരാണ് മരിച്ചത്. ആരെയും പുറത്തു കാണാതിരുന്നതിനെ തുടർന്ന് ബന്ധുക്കളും അയൽവാസികളും നടത്തിയ അന്വേഷണത്തിലാണ് തിങ്കളാഴ്ച രാത്രി മൃതദേഹങ്ങൾ കണ്ടത്. കിടപ്പുമുറിയിൽ ഒരേ സാരിയിൽ തൂങ്ങിയ നിലയിലായിരുന്നു ഇരുവരും. മുനമ്പം പൊലീസ് എത്തി ആശുപത്രിയിലേക്കു മാറ്റി. കുടുംബ പ്രശ്നങ്ങളെ തുടർന്നുള്ള മനോവിഷമം മൂലം ഇരുവരും ജീവനൊടുക്കി എന്നാണ് സൂചനയെന്നു പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിച്ചു. മകൾ: അമൃത.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}