ADVERTISEMENT

കൊച്ചി∙ വൈപ്പിൻ കരയിൽ നിന്നെത്തിയ മുന്നൂറിലേറെ സ്ത്രീകൾ നടി അന്ന ബെന്നിന്റെയും പൗളി വത്സന്റെയും നേതൃത്വത്തിൽ നഗരത്തിൽ രാത്രി നടത്തം സംഘടിപ്പിച്ചു. വൈപ്പിൻകരയിലുള്ളവർക്കു നഗരത്തിലേക്കു യാത്ര നിഷേധിക്കുന്ന നിലപാടിനെതിരെ പ്രതിഷേധം വ്യക്തമാക്കി സാങ്കൽപിക ബസ് തള്ളി മെഴുകുതിരികൾ കത്തിച്ചായിരുന്നു രാത്രിനടത്തം. നാറ്റ്പാക് നൽകിയ റിപ്പോർട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ടു ഫെഡറേഷൻ ഓഫ് റസിഡന്റ്‌സ് അപ്പെക്‌സ് കൗൺസിൽ ഇൻ ഗോശ്രീ ഐലൻഡ്‌സിന്റെ (ഫ്രാഗ്) നേതൃത്തിലായിരുന്നു സ്ത്രീകളുടെ രാത്രി നടത്തം.

വഞ്ചി സ്ക്വയറിൽ നിന്നാരംഭിച്ച നടത്തം മേനക ജംക്‌ഷനിൽ അവസാനിച്ചു. സമരം നടൻ കൈലാഷ് ഉദ്ഘാടനം ചെയ്തു. രാത്രി നടത്തം നടി അന്ന ബെൻ ഫ്ലാഗ് ഓഫ് ചെയ്തു. നടി പൗളി വത്സൻ നയിച്ച രാത്രി നടത്തത്തിൽ ദ്വീപിലെ പഞ്ചായത്ത് പ്രസിഡന്റുമാർ അടക്കമുള്ള ജനപ്രതിനിധികളുടെ സാന്നിധ്യം ശ്രദ്ധേയമായി. വൈപ്പിനിലെ ബസുകൾക്കു നഗരത്തിൽ പ്രവേശനം ലഭിക്കും വരെ സമരരംഗത്തു കൂടെയുണ്ടാകുമെന്നു നടി അന്ന ബെന്നും പൗളി വത്സനും പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എൽ‌സി ജോർജ്, എം.ബി.ഷൈനി, വൈപ്പിൻ ദ്വീപിലെ വനിതാ പഞ്ചായത്ത് പ്രസിന്റുമാരായ രസികല പ്രിയരാജ്, നീതു ബിനോദ്, അസീന അബ്ദുൽ സലാം, രമണി അജയൻ, വൈസ് പ്രസിഡന്റുമാരായ മിനി രാജു, സിനി ജയ്സൻ തുടങ്ങി വനിതകളായ തദ്ദേശ ജനപ്രതിനിധികളും സംഘടനാ പ്രവർത്തകരും രാത്രി നടത്തത്തിൽ പങ്കാളികളായി. ഫ്രാഗ് പ്രസിഡന്റ് വി.പി.സാബു അധ്യക്ഷത വഹിച്ചു. ഫ്രാഗ് ജനറൽ സെക്രട്ടറി അനിൽ പ്ലാവിൻസ്, കെ.ചന്ദ്രശേഖരൻ, പി.കെ.ഭാസി, കെ.കെ.രഘുരാജ്,ഡി.രാമകൃഷ്ണപിള്ള,പി.കെ.മനോജ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com