ADVERTISEMENT

വൈപ്പിൻ∙ സംസ്‌ഥാന പാതയോരത്ത് അശ്രദ്ധമായി സ്ഥാപിച്ചിരിക്കുന്ന ബോർഡുകൾ യാത്രക്കാരുടെ വഴി മുടക്കുന്നു. ഇവ ഡ്രൈവർമാരുടേയും കാൽനടക്കാരുടേയും കാഴ്ച മറയ്ക്കുന്നത് അപകടങ്ങൾക്കും ഇടയാക്കുന്നു. ബോർഡുകൾ വേണ്ടത്ര ഉയരത്തിൽ സ്ഥാപിക്കാത്തതും ബലത്തിൽ കെട്ടി ഉറപ്പിക്കാത്തതും പലപ്പോഴും അപകട ഭീഷണി ഉയർത്തുന്നുണ്ട്. ചെറിയ കാറ്റിൽ തന്നെ പല ബോർഡുകളും ഫുട്പാത്തിലേക്കു വീഴുകയോ റോഡിലേക്ക് ചരിയുകയോ ചെയ്യുന്നു. അഴിഞ്ഞു തൂങ്ങിക്കിടക്കുന്ന ബോർഡുകൾ കാൽനടക്കാരുടെ തലയിൽ തട്ടുന്ന സാഹചര്യവുമുണ്ട്.

വ്യാപകമായ പരാതികളെ തുടർന്ന് പൊതുമരാമത്ത് അധികൃതർ ഇടയ്ക്ക് ഇത്തരം ബോർഡുകൾ നീക്കം ചെയ്‌തിരുന്നുവെങ്കിലും ഇപ്പോൾ അതിന്റെ പതിന്മടങ്ങ് ബോർഡുകളാണ് പലയിടങ്ങളിലും ഉള്ളത്. ഏതാണ്ട് എല്ലാ ബസ് സ്‌റ്റോപ്പുകളിലും ബോർഡുകളുടെ ബാഹുല്യമുണ്ട്. ഇരുവശങ്ങളിലേക്കുമുള്ള പോക്കറ്റ് റോഡുകൾ തുടങ്ങുന്ന സ്‌ഥലത്തു തന്നെ വലിയ ബോർഡുകൾ സ്‌ഥാപിക്കുന്നതോടെ വശങ്ങളിൽ നിന്നു വരുന്ന വാഹനങ്ങൾക്കും കാൽനടക്കാർക്കും മെയിൻ റോഡിലൂടെ വരുന്ന വാഹനങ്ങൾ കാണാനാവില്ല. വീണ്ടും ഉപയോഗിക്കാൻ കഴിയാത്ത ബോർഡുകൾ പലയിടങ്ങളിലും ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലും ഉണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com