ബൈക്കുകൾ കൂട്ടിയിടിച്ച് 2 പേർക്ക് പരുക്ക്

ernakulam-accident
വരിക്കോലിയിൽ ദേശീയ പാതയിലെ കുഴിയിലുണ്ടായ അപകടം.
SHARE

പുത്തൻകുരിശ്∙ ദേശീയ പാതയിലെ കുഴിയിൽ വീഴാതിരിക്കാൻ വെട്ടിച്ച ബൈക്കിൽ മറ്റൊരു ബൈക്ക് ഇടിച്ച് 2പേർക്ക് ഗുരുതര പരുക്ക്.  മീമ്പാറ കല്ലൻകൂരിയിൽ അബി പോൾ (35 ), തൊടുപുഴ വേങ്ങല്ലൂർ വേങ്ങത്താനത്ത് ഗിരീഷ് (51) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് വരിക്കോലി ബൈബിൾ കോളജിന് സമീപമായിരുന്നു അപകടം. തുടർന്ന് നാട്ടുകാർ ദേശീയപാത ഉപരോധിച്ചു. പൊലീസെത്തി കുഴിക്കു സമീപം ബാരിക്കേഡ് സ്ഥാപിച്ചു.  ഇവിടെ അപകടം പതിവായിട്ടും കുഴി അടയ്ക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}