ADVERTISEMENT

നെടുമ്പാശേരി ∙ കരിയാട്–മറ്റൂർ റോഡിലെ അകപ്പറമ്പ് റെയിൽവേ ഗേറ്റിൽ ടോറസ് ലോറിയിടിച്ച് ഗേറ്റ് തകർന്നു. ഒരു ദിവസം മുഴുവൻ ഇതു വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.ദേശീയപാതയിൽ കരിയാട്ടിൽ നിന്നാരംഭിച്ച് എംസി റോഡിൽ മറ്റൂരിൽ സംഗമിക്കുന്ന റോഡ് വിമാനത്താവളത്തിനു മുൻപിലൂടെയാണ് കടന്നു പോകുന്നത്.

ഏറെ തിരക്കുള്ള റോഡിൽ ഗതാഗതം തടസ്സപ്പെട്ടതോടെ യാത്രക്കാർ ദുരിതത്തിലായി. എംസി റോഡിലേക്ക് കടക്കാനുള്ള ഏക ഇതര വഴിയായ വിമാനത്താവള സർവീസ് റോഡിലെ വാഹനത്തിരക്ക് ദുരിതം ഇരട്ടിയാക്കി. തിങ്കളാഴ്ച  വൈകിട്ടോടെയാണ് കൂറ്റൻ ടോറസ് ലോറി ഗേറ്റിൽ ഇടിച്ചത്. വലിയ ഉയരമുണ്ടായിരുന്ന ലോറിയുടെ മുകൾ ഭാഗം ഉയർത്തി നിർത്തിയിരുന്ന ഗേറ്റിന്റെ അടിഭാഗത്ത് ഇടിക്കുകയായിരുന്നു. തുടർന്ന് ഗേറ്റ് അടച്ച് ഇതു വഴിയുള്ള ഗതാഗതം തടഞ്ഞു. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഇന്നലെ രാത്രി ൈവകി ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com