പേര് ‘ശ്രീജേഷ്’ ആണെങ്കിൽ സൗജന്യ മുടിവെട്ട്; അല്ലപ്ര അരോമയിൽ ഒറിജിനൽ ശ്രീജേഷ് എത്തി

മേക്കപ് സലൂണിൽ എത്തിയ ഒളിംപ്യൻ പി.ആർ.ശ്രീജേഷിനൊപ്പം എം.ആർ.ശ്രീരാജ് സെൽഫി എടുക്കുന്നു.
SHARE

പെരുമ്പാവൂർ ∙ ശ്രീജേഷ് എന്ന പേരുള്ള എല്ലാവർക്കും സൗജന്യമായി മുടി വെട്ടി നൽകിയതിലൂടെ ശ്രദ്ധേയനായ അല്ലപ്ര സ്വദേശി എം.ആർ.ശ്രീരാജിന്റെ കടയിൽ ഒടുവിൽ ഒളിംപ്യൻ പി.ആർ.ശ്രീജേഷ് എത്തി. ഹോക്കി താരത്തോടുള്ള ആദര സൂചകമായിട്ടാണു ശ്രീരാജ് തന്റെ ഉടമസ്ഥതയിൽ ഉള്ള കെഎൽ 40 അരോമ ഹെയർ ഡ്രസിങ് ആൻഡ് കിഡ്സ് സലൂണിൽ സൗജന്യമായി മുടി വെട്ടി നൽകിയത്.

ഇക്കാര്യം അറിഞ്ഞ് ഒരിക്കൽ ശ്രീജേഷ് അല്ലപ്രയിലെ സലൂണിൽ എത്തിയെങ്കിലും കാണാൻ കഴിഞ്ഞില്ല. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു സംഭവം. കടയുടെ അകത്തു നിന്നു സെൽഫിയെടുത്ത് അന്ന് ശ്രീജേഷ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. 2021 ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 4 വരെയാണ് സൗജന്യ മുടിവെട്ടലിനു സൗകര്യം ഒരുക്കിയത്.

അത്‌ലറ്റു കൂടിയായ ശ്രീരാജ് മാസ്റ്റേഴ്സ് മീറ്റുകളിൽ ഓട്ടം, ലോങ്ജംപ് എന്നിവയിൽ ദേശീയ–രാജ്യാന്തര തലത്തിൽ സ്വർണം ഉൾപ്പെടെ മെഡലുകൾ നേടിയിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ സിനിമ വേണ്ടെന്ന് വച്ചതല്ല, ഞാൻ സിനിമയെ വേണ്ടെന്നു വച്ചതാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}