ADVERTISEMENT

ഫോർട്ട്കൊച്ചി∙ പ്രൊപ്പല്ലറിൽ വലക്കഷണം ചുറ്റിയതിനെ തുടർന്ന് സേതുസാഗർ 2 റോറോ സർവീസ് 3 മണിക്കൂർ നിലച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. വൈകിട്ട് 6 മണിയോടെയാണ് സർവീസ് പുനരാരംഭിക്കാനായത്. കൊച്ചിക്കായലിൽ ബോട്ടുകളിൽ നിന്നും വള്ളങ്ങളിൽ നിന്നും വലിച്ചെറിയുന്ന വലക്കഷണമാണ്  റോ റോയുടെ പ്രൊപ്പല്ലറിൽ കുടുങ്ങിയത്.

സേതുസാഗർ – 2 റോറോയുടെ പ്രൊപ്പല്ലറിൽ ചുറ്റിയ വലക്കഷ്ണം നീക്കിയപ്പോൾ.

ഫോർട്ട് കൊച്ചി റോ റോ ജെട്ടിയിൽ മത്സ്യബന്ധന വള്ളങ്ങൾ കെട്ടിയിട്ട് വല നന്നാക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയില്ലെന്നു വൈപ്പിൻ- ഫോർട്ട്കൊച്ചി പാസഞ്ചേഴ്സ് അസോസിയേഷൻ അംഗങ്ങൾ പറഞ്ഞു. കോസ്റ്റ് ഗാർഡും കോസ്റ്റൽ പൊലീസും നടപടി സ്വീകരിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com