ADVERTISEMENT
കൊച്ചി∙ വൈറ്റിലയിൽ ബാർഹോട്ടലിനു സമീപം ബിയർ കുപ്പിക്കു യുവാവിനു കുത്തേറ്റു. വൈറ്റില സ്വദേശിയായ പുത്തൻപുരയിൽ അഖിൽ വർഗീസ്(25)നാണ് കുത്തേറ്റത്. ഇയാളുടെ സുഹൃത്തെന്നു കരുതുന്ന തമ്മനം ലേബർ കോളനി റോഡ് പാലാതുരുത്തുപറമ്പിൽ ജോസിയുടെ മകൻ ഫെബിനാണ് കുത്തിയത്. പരുക്കേറ്റ അഖിൽ വർഗീസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി ഫെബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും മദ്യലഹരിയിലായിരുന്നതിനാൽ വിശദവിവരങ്ങൾ ശേഖരിക്കാൻ പൊലീസിനു സാധിച്ചിരുന്നില്ല. ഇന്ന് ഇരുവരോടും വിവരങ്ങൾ ആരാഞ്ഞ് മൊഴി രേഖപ്പെടുത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com