എറണാകുളം ജില്ലയിൽ ഇന്ന് (29-09-2022); അറിയാൻ, ഓർക്കാൻ

ernakulam-map
SHARE

ജല വിതരണം ഭാഗികമായി മുടങ്ങും

മട്ടാഞ്ചേരി∙ കരുവേലിപ്പടി ജല അതോറിറ്റി പമ്പ് ഹൗസിലെ ട്രാൻസ്ഫോമറിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി, പള്ളുരുത്തി, തോപ്പുംപടി, മുണ്ടംവേലി, മാനാശേരി പ്രദേശങ്ങളിൽ ഇന്നു ജല വിതരണം ഭാഗികമായി മുടങ്ങും.

തണൽ സെന്ററിൽ ഡയാലിസിസ് സൗകര്യം

പെരുമ്പാവൂർ∙ മുടിക്കൽ തണൽ സെന്ററിൽ അത്യാധുനിക സജ്ജീകരണങ്ങളോടെ രോഗികൾക്കു കുറഞ്ഞ ചെലവിൽ ഡയാലിസിസ് സൗകര്യം നൽകും.  അർഹരായ രോഗികൾക്ക് പരിശോധനയുടെ അടിസ്ഥാനത്തിൽ ഡയാലിസിസ് സൗജന്യമായിരിക്കും.  ആദ്യം റജിസ്റ്റർ ചെയ്യുന്ന രോഗികൾക്ക് മുൻഗണന. 9562246373.

ബോർഡും ബാനറും നീക്കണം 

പെരുമ്പാവൂർ∙ അശമന്നൂർ പഞ്ചായത്ത് പരിധിയിലെ ഫ്ലെക്സ്  ബോർഡുകളും ബാനറുകളും 3 ദിവസത്തിനുള്ളിൽ നീക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും  പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

നൈറ്റ് വാച്ച്മാൻ

കളമശേരി ∙ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ ടീച്ചേഴ്സ് ട്രെയിനിങ് ആൻ‍ഡ് റിസർച് (സിറ്റർ) ഓഫിസിൽ നൈറ്റ് വാച്ച്മാൻ ഒഴിവ്. കൂടിക്കാഴ്ച 30ന് 11ന്. 0484 2542355.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ernakulam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}