ADVERTISEMENT

പിറവം∙ ടൗണിലെ അപകട മേഖലയായ പോസ്റ്റ് ഓഫിസ് ജംക്‌ഷനിൽ  അമിതവേഗം  നിയന്ത്രിക്കാൻ തയാറാക്കിയ ക്രമീകരണം ഫലപ്രദമാകുന്നിെല്ലന്നു പരാതി. ത്രി റോഡ് ജംക്‌ഷനിൽ നിന്നു പോസ്റ്റ് ഓഫിസ് ജംക്‌ഷനിലേക്കു ചേരുന്ന ബൈപാസ് റോഡിൽ പ്ലാസ്റ്റിക് നിർമിത വേഗത്തട സ്ഥാപിച്ചെങ്കിലും കടവ് റോഡിലൂടെയും നടക്കാവ് റോഡിലൂടെയും എത്തുന്ന വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാൻ സംവിധാനമില്ലാത്തതാണു പരാതിക്കിടയാക്കുന്നത്. 

കഴിഞ്ഞ ദിവസം കടവു റോഡിൽ നിന്നു തിരിഞ്ഞ കാറും നടക്കാവ് റോഡിലൂടെ വന്ന ബസും തമ്മിലുള്ള കൂട്ടിയിടി തലനാരിഴയ്ക്കാണ് ഒഴിവായതെന്നു ജംക്‌ഷനിലെ വ്യാപാരികൾ  പറഞ്ഞു. കഴിഞ്ഞ രാത്രി കെഎസ്ആർടിസി ബസ് തട്ടി വൺവേ റോഡിലെ പ്ലാസ്റ്റിക് വേഗത്തട നിലത്തുവീണു. ഇൗ റൂട്ടിലൂടെയും  വാഹനങ്ങൾ വേഗത്തിലാണ് കടന്നു പോകുന്നത്.തുടർച്ചയായ അപകടങ്ങൾ മൂലമാണു പെരുവംമൂഴി റോഡ് ഉയർത്തി ടാർ ചെയ്തത്. ഇതോടെ നടക്കാവ് റോഡിനൊപ്പം തന്നെ പോസ്റ്റ് ഓഫിസ് ജംക്‌ഷനിൽ ഉയരമായി.‍  

കടവ് ഭാഗത്തു നിന്നും നടക്കാവ് റോഡിലൂടെയും  വാഹനങ്ങൾ വേഗത്തിലെത്തുന്നതാണ് അപകടങ്ങൾക്ക് ഇടയാക്കുന്നത്. നിലവിലെ ഗതാഗത ക്രമീകരണം അനുസരിച്ചു ടൗണിലേക്കും പുറത്തേക്കുമുള്ള എല്ലാ വാഹനങ്ങൾക്കും പോസ്റ്റ് ഓഫിസ് ജം‌ക്‌ഷൻ വഴിയാണ് കടന്നു പോകാനാവൂ. ഇതാണു ഇവിടെ  തിരക്കിനുള്ള പ്രധാന കാരണം. ഇൗ സാഹചര്യത്തിൽ ഗതാഗത ഉപദേശകസമിതി യോഗം ചേർന്നു ഗതാഗത സംവിധാനം പരിഷ്കരിക്കണമെന്ന ആവശ്യം ശക്തമാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com