അതിഥി തൊഴിലാളിയെ മർദിച്ച കേസിൽ 3 പേർ അറസ്റ്റിൽ

ernakulam-arrested
അറസ്റ്റിലായ എസ്.രാജേഷും സച്ചുമോൻ ജയനും
SHARE

തൃപ്പൂണിത്തുറ ∙ നഗരത്തിൽ ഹോട്ടൽ ജീവനക്കാരനായ അതിഥിത്തൊഴിലാളിയെ മർദിച്ച കേസിൽ 3 പേരെ ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തു. അമ്പാടിമല ചേപ്പുറത്തു വീട്ടിൽ എസ്. രാജേഷ് (20), ചോറ്റാനിക്കര സച്ചുമോൻ ജയൻ (20) എന്നിവരെയും പ്രായപൂർത്തിയാകാത്ത ഒരാളെയുമാണു അറസ്റ്റ് ചെയ്ത്. കഴിഞ്ഞ വെള്ളിയാഴ്ച അർധരാത്രിയായിരുന്നു സംഭവം. ജോലി കഴിഞ്ഞു താമസ സ്ഥലത്തേക്കു പോകുമ്പോഴാണ് മർദനമേറ്റത്.

പുതുശ്ശേരി റോഡിൽ ആൾത്താമസമില്ലാത്ത വീട്ടുവളപ്പിൽ വലിച്ചിഴച്ചു കൊണ്ടുപോയി മർദിച്ചെന്നാണു മൊഴി. അതിഥിത്തൊഴിലാളിയുടെ കയ്യിൽ പണം ഉണ്ടാകും എന്നു കരുതി അതു തട്ടിപ്പറിക്കാൻ പ്രതികൾ ശ്രമിച്ചെന്നും പണം ഇല്ലെന്നു പറഞ്ഞ വൈരാഗ്യത്തിൽ മുക്കാൽ മണിക്കൂറോളം മർദിച്ചെന്നും പൊലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ അതിഥിത്തൊഴിലാളി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. വധശ്രമത്തിനാണു കേസ് എടുത്തത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ernakulam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}