തൈക്കൂടം അണ്ടർപാസിൽ തിരക്കോടു തിരക്ക്

ernakulam-traffic-block
തൈക്കൂടം അണ്ടർ പാസിലെ ഗതാഗതക്കുരുക്ക്.
SHARE

കൊച്ചി ∙ ആറു  ചെറു റോഡുകൾ ഒന്നിച്ചു ചേരുന്ന തൈക്കൂടം അണ്ടർപാസിൽ വല്ലാത്ത കുരുക്കും തിരക്കും. ഒരു നിയന്ത്രണവുമില്ലാതെ ഇത്രയും റോഡുകളിൽ നിന്നു ഇടുങ്ങിയ അണ്ടർപാസിലേക്കു വാഹനങ്ങൾ ഒഴുകിയെത്തുമ്പോൾ അണ്ടർപാസ് കടന്നുകിട്ടാൻ മുക്കാൽ മണിക്കൂറോളം വേണ്ടിവരുന്നു. ബണ്ട് റോഡിനെയും കനാൽ റോഡിനെയും ബന്ധിപ്പിക്കുന്ന 20 മീറ്റർ ദൂരം റോഡ് അടച്ചതോടെയാണു പ്രശ്നം അതിരൂക്ഷമായത്. രാവിലെ 9 മുതൽ 10.30 വരെയും വൈകിട്ട് 4.30 മുതൽ 6 വരെയും അണ്ടർപാസിൽ വാഹനങ്ങൾ തിങ്ങിനിറയും. നാലു ദിശയിലേക്കും രണ്ടു സൈഡ് റോഡിലേക്കും തിരിയാനും കടന്നു പോകാനുമുള്ള ശ്രമത്തിനിടയിൽ കശപിശയും ഹോൺമുഴക്കി ഭീഷണിയുമെല്ലാം അരങ്ങേറും. 

കാനപണിക്ക് റോഡ് അടച്ചു

തൃപ്പൂണിത്തുറ ഭാഗത്തുനിന്നു വൈറ്റിലയ്ക്കു വരുന്ന വാഹനങ്ങൾ ചർച്ച് റോഡ്, കനാൽ റോഡ് എന്നിവിടങ്ങളിലൂടെയാണു പോയിരുന്നത്. ഇതിൽ വൈറ്റില ജംക്‌ഷനും കഴിഞ്ഞു പോകേണ്ട വാഹനങ്ങൾ കനാൽ റോഡിലൂടെ ബണ്ട് റോഡിൽ എത്തി പോയിരുന്നു. അവിടെ കാനപണിക്കു റോഡ് അടച്ചതോടെ ഇൗ വാഹനങ്ങളെല്ലാം അണ്ടർപാസിലേക്കു വന്നു. ബണ്ട് റോഡിൽ നിന്നും ജനതാ റോഡിൽ നിന്നും സെന്റ് ജെയിംസ് റോഡിൽ നിന്നും വരുന്ന വാഹനങ്ങൾ എതിർ ദിശയിലേക്കും വരും. 

ദേശീയപാതയിൽ നിന്ന് ഇറങ്ങിവരുന്ന വാഹനങ്ങൾ ഇരുവശത്തും സർവീസ് റോഡ് വഴി എത്തും. രണ്ടു വാഹനങ്ങൾക്കു കഷ്ടിച്ചു കടന്നുപോകാനുള്ള വീതി മാത്രമേ ഇവിടെയുള്ളൂ. ഇൗ സമയത്ത്  ഇതിലൂടെ കാൽനട യാത്രപോലും കഴിയില്ല. പള്ളിയും സ്കൂളും ഉള്ളതിനാൽ പ്രായമായവും കുട്ടികളും യാത്രചെയ്യുന്ന വഴിയാണ്.

അണ്ടർപാസിലേക്ക് തിരിയാനും ക്ലേശം

അണ്ടർപാസിന്റെ പ്രവേശന കവാടത്തിൽ ഒരു മൂല 40 ഡിഗ്രി ചരിഞ്ഞാണു നിൽക്കുന്നത്. അതിനാൽ ആലപ്പുഴ ഭാഗത്തുനിന്നു ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങൾക്ക് സർവീസ് റോഡിലിറങ്ങി അണ്ടർപാസിലേക്കു എളുപ്പത്തിൽ തിരിയാൻ കഴിയില്ല. ചെറിയ വാഹനമാണെങ്കിൽ പോലും റോഡിന്റെ മുക്കാൽപങ്കു സ്ഥലവും ഉണ്ടെങ്കിലേ തിരിക്കാൻ പറ്റൂ. കോൺക്രീറ്റ് റോഡ് തകർന്നുകിടക്കുന്നതും പ്രശ്നം ഗുരുതരമാക്കുന്നു. 

ട്രാഫിക് വാർഡൻമാരെ നിയോഗിച്ചു ഗതാഗതം നിയന്ത്രിച്ചാൽ മാത്രമേ പ്രശ്നത്തിന് അടിയന്തര പരിഹാരമുണ്ടാവൂ എന്നു നാട്ടുകാർ പറയുന്നു. ബണ്ട് റോഡിലെ കാന നിർമാണം വേഗം പൂർത്തിയാക്കുകയും വാഹനങ്ങൾക്ക് എളുപ്പം തിരിയാൻ പറ്റുന്നവിധം അണ്ടർപാസ് ഭിത്തി ശരിയാക്കണമെന്നുമാണു നാട്ടുകാരുടെ ആവശ്യം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഭിനയ പശ്ചാത്തലം ഇല്ലാത്തതുകൊണ്ട് എല്ലാം പരീക്ഷണമാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}