എറണാകുളം ജില്ലയിൽ ഇന്ന് (01-10-2022); അറിയാൻ, ഓർക്കാൻ

ernakulam-map
SHARE

ബിഎസ്‌സി കംപ്യൂട്ടർ സയൻസ്

പുത്തൻവേലിക്കര ∙ ഐഎച്ച്ആർഡി കോളജിൽ ബിഎസ്‌സി കംപ്യൂട്ടർ സയൻസ് കോഴ്സിൽ സീറ്റ് ഒഴിവ്. എസ്‌സി, എസ്ടി, ഒഇസി വിദ്യാർഥികൾക്കു ഫീസ് ആനുകൂല്യം ലഭിക്കും. 0484 – 2980324.

അധ്യാപക ഒഴിവ്

സംസ്കൃത സർവകലാശാല

കാലടി∙ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ കായിക വിദ്യാഭ്യാസ വിഭാഗത്തിൽ അധ്യാപക ഒഴിവ്. 55 ശതമാനം മാർക്കിൽ കുറയാതെ കായിക വിദ്യാഭ്യാസത്തിൽ ബിരുദാനന്തര ബിരുദം (എംപിഇഎസ്, എംപിഎഡ്) നേടിയവർക്ക് അപേക്ഷിക്കാം. യുജിസി-നെറ്റ്/പിഎച്ച്ഡി അഭിലഷണീയ യോഗ്യതയാണ്. പ്രായം: 40നു താഴെ. ഒക്ടോബർ 6നു 11ന് കാലടി മുഖ്യകേന്ദ്രത്തിൽ കൂടിക്കാഴ്ച.

ഐഎച്ച്ആർഡി കോളജ്

പുത്തൻവേലിക്കര ∙ ഐഎച്ച്ആർഡി കോളജിൽ കംപ്യൂട്ടർ സയൻസ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 7നു 10.30ന്. 0484 – 2487790

അപേക്ഷ ക്ഷണിച്ചു

പറവൂർ ∙ കേന്ദ്ര സർക്കാരിന്റെ സ്കിൽ ഡവലപ്മെന്റ് മിനിസ്ട്രിയുടെ കീഴിൽ പ്രവർത്തിക്കുന്ന ജൻ ശിക്ഷൺ സൻസ്ഥാന് അംഗീകാരം ലഭിച്ചിരിക്കുന്ന ഫ്രൂട്ട് ആൻഡ് വെജിറ്റബിൾ പ്രിസർവേഷൻ, കംപ്യൂട്ടർ ഓപ്പറേറ്റർ, ബ്യൂട്ടികെയർ അസിസ്റ്റന്റ്, ഡൊമസ്റ്റിക് കെയർ അറ്റൻഡന്റ് തുടങ്ങി രണ്ടര മുതൽ 5 മാസം വരെയുള്ള സർട്ടിഫിക്കറ്റ് കോഴ്സുകൾ നടത്താൻ താൽപര്യമുള്ള ജില്ലയിലെ സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവയിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ ഏഴിനകം അപേക്ഷിക്കണം. 94460 72450.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഭിനയ പശ്ചാത്തലം ഇല്ലാത്തതുകൊണ്ട് എല്ലാം പരീക്ഷണമാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}