വനിതകൾക്ക് സുരക്ഷിത താമസം; കാക്കനാട് ‘എന്റെ കൂട്’ തുറന്നു

ernakulam-ente-koodu
വനിതകൾക്ക് സുരക്ഷിത താമസ സൗകര്യമൊരുക്കുന്ന ‘എന്റെ കൂട്’ പദ്ധതിയുടെ ഉദ്ഘാടനം കാക്കനാട്ട് മന്ത്രി വീണാ ജോർജ് നിർവഹിക്കുന്നു. എസ്.എൻ. ശിവന്യ, ഡോ.പ്രേംന മനോജ് ശങ്കർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, എം.ബി. പ്രീതി, തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പൻ, കൗൺസിലർ വി.ഡി.സുരേഷ് തുടങ്ങിയവർ സമീപം.
SHARE

കാക്കനാട്∙ ‘എന്റെ കൂട്’ പദ്ധതിയുടെ ഭാഗമായി പ്രധാന നഗരങ്ങളിൽ വനിതകൾക്ക് സുരക്ഷിത താമസ കേന്ദ്രം ഒരുക്കുമെന്ന് മന്ത്രി വീണാ ജോർജ്. ഐഎംജി ഗാന്ധി സ്ക്വയർ ജംക‍്ഷനു സമീപം നിർമാണം പൂർത്തിയായ ‘എന്റെ കൂട്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്ത്രീകൾ ഓടിക്കുന്ന ടാക്സി വാഹനങ്ങളെ എന്റെ കൂടുമായി ബന്ധിപ്പിക്കും. വനിതാ വികസന കോർപ്പറേഷന്റെ 100 കിടക്കകളുള്ള ഹോസ്റ്റൽ കാക്കനാട്ട് അടുത്ത മാസം പ്രവർത്തനം തുടങ്ങും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ് അധ്യക്ഷത വഹിച്ചു. 

തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പൻ, കൗൺസിലർ വി.ഡി.സുരേഷ്, എഡിഎം എസ്.ഷാജഹാൻ, വനിതാ ശിശു വികസന ജോയിന്റ് ഡയറക്ടർ എസ്.എൻ.ശിവന്യ, ജില്ലാ ശിശു വികസന ഓഫിസർ ഡോ. പ്രേംന മനോജ് ശങ്കർ, വനിതാ സംരക്ഷണ ഓഫിസർ എച്ച്.താഹിറ ബീവി, കുടുംബശ്രീ ജില്ലാ കോ ഓർഡിനേറ്റർ എം.ബി. പ്രീതി തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ ആവശ്യങ്ങൾക്കായി നഗരത്തിൽ എത്തുന്ന വനിതകൾക്ക് രാത്രി സുരക്ഷിത താമസ സൗകര്യം ഉറപ്പാക്കുന്നതാണ് ‘എന്റെ കൂട്’ . സൗജന്യ ഭക്ഷണവും ലഭിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ernakulam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}