ADVERTISEMENT
ആലുവ∙ ദേശീയപാതയിൽ അമ്പാട്ടുകാവ് മെട്രോ സ്റ്റേഷനു സമീപം ട്രെയ്‌ലർ ലോറിയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് ഓട്ടോ ഡ്രൈവർക്കു പരുക്കേറ്റു. ഇദ്ദേഹത്തെ ഇടപ്പള്ളി പത്തടിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ദേഹത്തു ചില്ല് കുത്തിക്കയറിയാണു പരുക്കേറ്റത്. പുലർച്ചെയാണു സംഭവം. നാഗ്പൂരിൽ നിന്നു സ്റ്റീൽ സാധനങ്ങളുമായി എത്തിയ ട്രെയ്‌ലർ റോഡരികിൽ നിർത്തി ഡ്രൈവർ പൈപ്പിൽ നിന്നു വെള്ളം എടുക്കുമ്പോൾ പഴവർഗങ്ങൾ കയറ്റി വന്ന ഗുഡ്സ് ഓട്ടോ പിന്നിൽ ഇടിക്കുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com