ഗാന്ധിജയന്തി; ഒാള്‍ഡ് റെയില്‍വെ സ്റ്റേഷന്‍ വൃത്തിയാക്കി വിദ്യാര്‍ഥികള്‍

Mail This Article
കൊച്ചി ∙ വൈക്കം സത്യഗ്രഹത്തിനായി ഗാന്ധിജി വന്നിറങ്ങിയ എറണാകുളം ഒാള്‍ഡ് റെയില്‍വെ സ്റ്റേഷന്‍ വൃത്തിയാക്കി വിദ്യാര്‍ഥികള്‍. ഗാന്ധി ജയന്തിക്ക് മുന്നോടിയായി ഓള്‍ഡ് റെയില്‍വെ സ്റ്റേഷന്‍ വികസന സമിതിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. കൊച്ചിയില്‍ ഗാന്ധിസ്മരണയുണര്‍ത്തുന്ന, ഏറ്റവും വലിയ സ്മാരകമാകേണ്ട ഒാള്‍ഡ് റയില്‍വേ സ്റ്റേഷന്റെ നവികരണത്തിലേക്ക്, ജനശ്രദ്ധ ക്ഷണിക്കുന്നതായി ശുചീകരണ പരിപാടി.
എറണാകുളം മഹാരാജാസ്, സെന്‍റ് ആല്‍ബര്‍ട്ട്സ് കോളജുകളിലെ എന്‍സിസി വിദ്യാര്‍ഥികളാണ് സ്റ്റേഷന്‍ വൃത്തിയാക്കിയത്. റെയില്‍വെ ഏരിയ മാനേജര്‍ ഡി. പരിമളന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഓൾഡ് റെയിൽവേ സ്റ്റേഷൻ വികസന സമിതി ചെയർമാൻ അഡ്വ. രാജേന്ദ്രൻനായർ, കെ.പി. ഹരിഹരകുമാർ (ജനറൽ കൺവീനർ), ഏലൂർ ഗോപിനാഥ് (ജോയിന്റ് കൺവീനർ), കുരുവിള മാത്യു, കുമ്പളം രവി, കെ.കെ.വാമലോചനൻ, ഡിക്സൻ ഡിസൽവ, ബേബി കിരീടത്തിൽ, എം.എൻ. ഗിരി, കെ.എസ്. ദിലീപ് കുമാർ എന്നിവർ പങ്കെടുത്തു.
സ്റ്റേഷന്‍ നവീകരിച്ച് വീണ്ടും ഉപയോഗത്തിലാക്കണമെന്നാണ് പരിപാടി സംഘടിപ്പിച്ച ഓള്‍ഡ് റെയില്‍വെ സ്റ്റേഷന്‍ വികസന സമിതിയുടെ ആവിശ്യം. നഗര മധ്യത്തിലെ ഈ 42 ഏക്കര്‍ ഭൂമിയിന്ന് സാമൂഹിക വിരുദ്ധരുടെയും തെരുവ് നായകളുടെയും വിഹാര കേന്ദ്രമാണ്.