ADVERTISEMENT

ആലുവ∙ തുരുത്ത് ഗവ. സീഡ് ഫാമിലെ ജൈവ ഉൽപന്നങ്ങൾ ഇനി ആലുവ മെട്രോ സ്‌റ്റേഷനിലും ലഭിക്കും. ഫാമിൽ റോഡ് മാർഗം എത്താനാവില്ല. പെരിയാറിലൂടെ ബോട്ടിൽ പോകണം. ഇത് എല്ലാവർക്കും കഴിയില്ല. മെട്രോ സ്റ്റേഷനിൽ വിപണന കേന്ദ്രം തുറന്നതോടെ ഈ ബുദ്ധിമുട്ടിനു പരിഹാരമായി. ഫാമിൽ ഉൽപാദിപ്പിക്കുന്ന പരമ്പരാഗത നെല്ലിനങ്ങളായ ചേറാടി, മനുരത്ന, രക്തശാലി തുടങ്ങിയവയും ജൈവഅരി, വിത്തുകൾ, പുട്ടുപൊടി, അവിൽ, പപ്പായ, പച്ചക്കറികൾ, പച്ചക്കറി വിത്തുകൾ, തൈകൾ എന്നിവയും ഇവിടെ ലഭിക്കും. വിവിധ നടീൽ വസ്തുക്കൾ, മൂല്യവർധിത ഉൽപന്നങ്ങൾ, ജൈവവളർച്ചാ ത്വരകങ്ങൾ, കീട വികർഷിണികൾ, ജീവാണു വളങ്ങൾ തുടങ്ങിയവയും ഉണ്ട്. ജൈവ സാക്ഷ്യപത്രത്തോടെയാണ് എല്ലാം വിൽക്കുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com