ADVERTISEMENT

കൊച്ചി ∙ 2036 ആകുമ്പോഴേക്കും കേരളത്തിലെ 5 ൽ ഒരാൾ മുതിർന്ന പൗരനായി മാറുമെന്നാണു കണക്കുകൾ വ്യക്തമാക്കുന്നതെന്നു മന്ത്രി പി.രാജീവ്. അതുകൊണ്ടു തന്നെ വികസനത്തിന്റെ 2 –ാം തലമുറ പ്രതിസന്ധികളിലേക്കു കേരളം നീങ്ങുകയാണ്. കഴിയുന്ന രീതിയിൽ ഈ പ്രതിസന്ധികൾക്കു പരിഹാരം കാണാൻ സർക്കാർ ശ്രമിച്ചു വരികയാണ്. ഓരോ മനുഷ്യനും അഭിമാനത്തോടെ ജീവിക്കാനും മരിക്കാനും ഉള്ള സാഹചര്യം ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യാന്തര വയോജന ദിനത്തോടനുബന്ധിച്ചു സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘വയോജന സംരക്ഷണ നിയമവും വയോജന പരിരക്ഷയും’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

വയോജനങ്ങൾക്ക് അർഹിക്കുന്ന പരിഗണന ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതു സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. ടി.ജെ.വിനോദ് എംഎൽഎ അധ്യക്ഷത വഹിച്ചു. മേയർ എം.അനിൽകുമാർ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉല്ലാസ് തോമസ്, കോർപറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷീബ ലാൽ, ജില്ലാ സാമൂഹിക നീതി ഓഫിസർ കെ.കെ.ഉഷ തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ പങ്കെടുത്ത എറ്റവും മുതിർന്ന പൗരന്മാരെയും വയോജന പരിപാലകരായ മുതിർന്ന പൗരന്മാരെയും ആദരിച്ചു. സെമിനാറിനു മുന്നോടിയായി വയോജനങ്ങളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com