ADVERTISEMENT
വരാപ്പുഴ ∙ കെഎസ്ഇബി ഓഫിസിനു മുന്നിലെ ട്രാൻസ്ഫോമറിൽ കയറിയ പെരുമ്പാമ്പിനെ നാട്ടുകാർ ഇടപെട്ടു ‘പുറത്തിറക്കി’.  കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വരാപ്പുഴ കെഎസ്ഇബി ഓഫിസിനു മുന്നിലെ ട്രാൻസ്ഫോമറിൽ പെരുമ്പാമ്പ് എത്തിയത്. സമീപത്തുള്ള പറമ്പിലെ പുല്ല് വെട്ടിയ തൊഴിലാളിയാണു പാമ്പിനെ ആദ്യം കണ്ടത്. പറമ്പിൽ നിന്നു കിട്ടിയ ഓലമടൽ ഉപയോഗിച്ചു പാമ്പിനെ ട്രാൻസ്ഫോമറിൽ നിന്നു കുത്തി താഴേക്കിടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നാട്ടുകാരിൽ ഒരാൾ കയർ കൊണ്ടു കുരുക്കുണ്ടാക്കി പാമ്പിന്റെ തലയിൽ കുരുക്കി വലിച്ചു താഴേക്കിട്ടു. തുടർന്നു പാമ്പിനെ വനംവകുപ്പ് അധികൃതർക്കു കൈമാറി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com