ADVERTISEMENT

പറവൂർ ∙ വിദേശത്തു ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിൽ ചിറ്റൂർ പച്ചാളം അമ്പാട്ട് വീട്ടിൽ ഹിൽഡ സാന്ദ്ര ദുറം (30) അറസ്റ്റിൽ. കാനഡയിൽ സ്റ്റോർ കീപ്പർ വീസ ശരിയാക്കിത്തരാമെന്നു വിശ്വസിപ്പിച്ച് ആലപ്പുഴ സ്വദേശി അനൂപിൽ നിന്നു 2 ലക്ഷം രൂപയാണു വാങ്ങിയത്. 8 ലക്ഷം രൂപയാണു വീസയ്ക്കു പറഞ്ഞുറപ്പിച്ചത്. 3 മാസത്തിനകം വീസ ശരിയാക്കി നൽകാമെന്നായിരുന്നു വാഗ്ദാനം. സമയം കഴിഞ്ഞിട്ടും വീസ നൽകാത്തതിനാൽ അനൂപ് പൊലീസിൽ പരാതി നൽകി. മുനമ്പം ഡിവൈഎസ്പി എം.കെ.മുരളി, ഇൻസ്പെക്ടർ ഷോജോ വർഗീസ്, എസ്ഐ പ്രശാന്ത് പി.നായർ എസ്‌സിപിഒമാരായ കെ.എൻ.നയന, കൃഷ്ണ ലാൽ എന്നിവർ ചേർന്ന് ഇവരുടെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. സമാനമായ 8 കേസ് ഇവർക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലുണ്ട്. കോടതി റിമാൻഡ് ചെയ്തു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com