ADVERTISEMENT

വൈപ്പിൻ∙ പള്ളിപ്പുറം കോവിലകത്തുംകടവിൽ വീട് കയറി ആക്രമിച്ച കേസിൽ 4 പേരെ മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തു. ചെറായി ഡിസ്പെൻസറിക്കു സമീപം ഈരേഴത്ത് ആകാശ് (26), പള്ളിപ്പുറം ജനത ഭാഗത്തുള്ള ചക്കാലക്കൽ സിബി (25), സോഷിയത്ത് വീട്ടിൽ ജോണി(23), തായാട്ടുപറമ്പിൽ സച്ചിൻ (25) എന്നിവരാണ് അറസ്റ്റിലായത്. 

കോവിലകത്തും കടവ് കിഴക്കേടത്ത് അഭിലാഷിനെയാണ് (26) ഓഗസ്റ്റ് 31നു സംഘം വീടു കയറി ആക്രമിച്ചത്. പ്രതികൾ എല്ലാവരും അഭിലാഷിന്റെ മുൻ സുഹൃത്തുക്കളാണ്. 3 വർഷം മുൻപ് അഭിലാഷും പ്രതികളും അടങ്ങുന്ന സംഘം ഒരു കേസിൽ പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് തങ്ങളെ അഭിലാഷ് ആണ് പൊലീസിനു കാണിച്ചു കൊടുത്തതെന്ന് ആരോപിച്ചാണ് സംഘം ചേർന്ന് വീട്ടിലെത്തി ആക്രമിച്ചത്.  ആക്രമണത്തിൽ അഭിലാഷിന് മൂക്കിനു ഗുരുതരമായി പരുക്കേറ്റിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com