ADVERTISEMENT

പുത്തൻവേലിക്കര ∙ കണക്കൻകടവ് റഗുലേറ്റർ കം ബ്രിജിലെ ഏഴാമത്തെ ഷട്ടർ തകർന്നു. ദ്രവിച്ചു മോശമായ ഷട്ടർ ഇന്നലെ രാവിലെയാണു തകർന്ന നിലയിൽ കണ്ടത്. കഴിഞ്ഞവർഷം മറ്റൊരു ഷട്ടർ പൊട്ടി വീണിരുന്നു. പഞ്ചായത്ത് അധികൃതരും മേജർ ഇറിഗേഷൻ വകുപ്പ് മെക്കാനിക്കൽ ചീഫ് എൻജിനീയർ സി.സതീശനും സ്ഥലം സന്ദർശിച്ചു.

ബ്രിജിലെ മിക്ക ഷട്ടറുകളും ദ്രവിച്ചു. പുനഃസ്ഥാപിക്കേണ്ട സമയം അതിക്രമിച്ചു. ഷട്ടർ തകർന്നതിനാൽ വേലിയേറ്റത്തിൽ പെരിയാറിൽ നിന്നു ചാലക്കുടിയാറിലേക്ക് ഓരുജലം കയറും. പുത്തൻവേലിക്കര, പൊയ്യ, കുഴൂർ, അന്നമനട, പാറക്കടവ്, കുന്നുകര പഞ്ചായത്തുകളിൽ കാർഷിക നാശവും ശുദ്ധജലക്ഷാമവും ഉണ്ടാകും. ദുരന്ത നിവാരണ നിയമപ്രകാരം തകർന്ന ഷട്ടർ എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നു പരിസ്ഥിതി പ്രവർത്തകൻ എം.പി.ഷാജൻ ആവശ്യപ്പെട്ടു.

ബ്രിജിലെ ഷട്ടറുകളുടെ ചോർച്ച കാരണം മണൽബണ്ട് നിർമിച്ചാണ് എല്ലാ വർഷവും ഓരുജലം കയറുന്നതു തടയുന്നത്. മേജർ ഇറിഗേഷൻ വകുപ്പാണു നിർമാണം നടത്തുക. ഇത്തവണ, മണൽ ബണ്ട് നിർമിക്കേണ്ട സമയമായെങ്കിലും തുടങ്ങിയിട്ടില്ല. ബണ്ട് നിർമാണം എത്രയും വേഗം ആരംഭിക്കണമെന്നു കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി ഡേവിസ് പനയ്ക്കൽ ആവശ്യപ്പെട്ടു.മണൽബണ്ട് പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ടു പഞ്ചായത്ത് കത്തു നൽകിയെന്നും ഒക്ടോബർ അവസാനം മണൽബണ്ട് കെട്ടിത്തുടങ്ങുമെന്നു മേജർ ഇറിഗേഷൻ വകുപ്പ് അധികൃതർ അറിയിച്ചെന്നും പഞ്ചായത്ത് പ്രസിഡന്റ് റോസി ജോഷി പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com