ADVERTISEMENT

പറവൂർ ∙ വിജയദശമി നാളിൽ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ 1750 കുരുന്നുകൾ ഹരിശ്രീ കുറിച്ചു. ക്ഷേത്രാങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയ വിദ്യാരംഭ മണ്ഡപത്തിലായിരുന്നു എഴുത്തിനിരുത്ത്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിന്റെ മാതൃകയിൽ കേരളത്തിലുള്ള ഏക ക്ഷേത്രമായ ദക്ഷിണ മൂകാംബിയിൽ പുലർച്ചെ മുതൽ വിദ്യാരംഭത്തിന് എത്തിയവരുടെ നീണ്ട നിരയായിരുന്നു. മേൽശാന്തി നീലകണ്ഠൻ നമ്പൂതിരി, കീഴ്ശാന്തി കെ.യു.വിജേഷ് എന്നിവരുടെ കാർമികത്വത്തിൽ പുലർച്ചെ 4നു പൂജയെടുത്തു. ശ്രീകോവിലിൽ നിന്നു സരസ്വതി ചൈതന്യം നാലമ്പലത്തിനു പുറത്തേക്ക് എഴുന്നള്ളിച്ച ശേഷമായിരുന്നു വിദ്യാരംഭം. പുലർച്ചെ ആരംഭിച്ച വിദ്യാരംഭം ഉച്ചയ്ക്കു രണ്ടര വരെ നീണ്ടു.

ദർശനത്തിനു ശേഷം ചുറ്റമ്പലത്തിനകത്തു ക്ഷേത്ര ചുവരിനോടു ചേർന്നു മണ്ണിൽ കുട്ടികളും മുതിർന്നവരും ‘ഹരിശ്രീ’ എഴുതിയാണു മടങ്ങിയത്. ടി.ആർ.രാമനാഥൻ, പ്രഫ.കെ.സതീശബാബു, എം.കെ.രാമചന്ദ്രൻ, ഡോ.കെ.കെ.ബീന, കൊടുങ്ങല്ലൂർ സന്തോഷ് തന്ത്രി, ആനന്ദവല്ലി, പറവൂർ ജ്യോതിസ്, ഐ.എസ്.കുണ്ടൂർ, വിനോദ്കുമാർ എസ്. എമ്പ്രാന്തിരി, ഡോ.വി.രമാദേവി, ഉണ്ണിക്കൃഷ്ണൻ മാടമന, മുരളി ഗോപിനിവാസ്, കോതകുളങ്ങര മോഹനൻ, ഡോ.കെ.എ.ശ്രീവിലാസൻ, ഉണ്ണിക്കൃഷ്ണൻ പോറ്റി എന്നിവരാണു ഗുരുക്കന്മാർ. പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ക്ഷേത്രത്തിൽ സന്ദർശനം നടത്തി. അഷ്ടാഭിഷേകം, ചിറപ്പ്, സംഗീതോത്സവം, പഞ്ചരത്ന കീർത്തനാലാപനം, വയലിൻ സോളോ, വിശേഷാൽ കഷായ വിതരണം എന്നിവ നടന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com