ADVERTISEMENT
കൊച്ചി∙ വിജയദശമിദിനത്തിൽ ജില്ലയിലെ ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും അക്ഷരമധുരം നുണഞ്ഞത് ആയിരക്കണക്കിനു കുരുന്നുകൾ. ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം വിദ്യാരംഭച്ചടങ്ങുകളുണ്ടായി. കോവിഡ്കാല ഇടവേളയ്ക്കുശേഷം കുട്ടികളെ എഴുത്തിനിരുത്താൻ പല ക്ഷേത്രങ്ങളിലും വലിയ തിരക്കുണ്ടായി. ചോറ്റാനിക്കര ദേവീക്ഷേത്രം, പറവൂർ ദക്ഷിണ മൂകാംബികാ ക്ഷേത്രം, കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിലെ ശ്രീശാരദാ സന്നിധി, എറണാകുളം ശിവക്ഷേത്രം, തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രം, ആലുവ മണപ്പുറം ശിവക്ഷേത്രം, തൃക്കാക്കര മഹാക്ഷേത്രം, കലൂർ പാവക്കുളം മഹാദേവ ക്ഷേത്രം തുടങ്ങി ഒട്ടുമിക്ക ക്ഷേത്രങ്ങളിലുമായി ആയിരക്കണക്കിനു കുരുന്നുകൾ അറിവിന്റെ ലോകത്തേക്ക് ആദ്യാക്ഷര മധുരം നുകർന്നു പ്രവേശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com