ADVERTISEMENT

കൊച്ചി∙ വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുടെ നിർമാണ കരാർ നൽകാൻ സ്വകാര്യ കമ്പനിയിൽ നിന്നു കോഴ വാങ്ങാനായി കേന്ദ്രസർക്കാർ ചട്ടങ്ങൾ ലംഘിച്ചു വിദേശഫണ്ട് സ്വീകരിച്ചെന്ന കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ സിബിഐ ചോദ്യം ചെയ്തു. ഇന്നലെ രാവിലെ 11ന് ആരംഭിച്ച ചോദ്യം ചെയ്യൽ വൈകിട്ട് 5 വരെ തുടർന്നു. ലൈഫ് മിഷൻ സിഇഒ യു.വി.ജോസിനെ മറികടന്നു ശിവശങ്കർ പദ്ധതിയുടെ നടത്തിപ്പിൽ കൈകടത്തിയതായി കേസിലെ പ്രതിയായ യൂണിടാക് കമ്പനി ഉടമ സന്തോഷ് ഈപ്പന്റെ മൊഴികളിലൂടെ വ്യക്തമായിരുന്നു.

സ്വർണക്കടത്തു കേസ് പ്രതികളായ സ്വപ്ന സുരേഷ്, പിഎസ്.സരിത്ത്, സന്ദീപ് നായർ എന്നിവരുടെ മൊഴികളും ശിവശങ്കറിനു പ്രതികൂലമാണ്. ഈ സാഹചര്യത്തിലാണു സിബിഐ ശിവശങ്കറിനു നോട്ടിസ് നൽകി വിളിച്ചുവരുത്തിയത്. നിർധനർക്കായുള്ള ലൈഫ് മിഷൻ വ‍ടക്കാഞ്ചേരി പദ്ധതിയുടെ കരാർ ലഭിക്കാൻ 4.48 കോടി രൂപ കമ്മിഷൻ നൽകിയെന്നാണു മുഖ്യപ്രതി സന്തോഷ് ഈപ്പന്റെ മൊഴി. ഇതിൽ ശിവശങ്കറിനു ലഭിച്ച ഒരു കോടി രൂപയാണ് അദ്ദേഹത്തിന്റെ സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടന്റിന്റെയും തന്റെയും പേരിലുണ്ടായിരുന്ന ബാങ്ക് ലോക്കറിൽ എൻഐഎ കണ്ടെത്തിയതെന്നാണു മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ മൊഴി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com