ADVERTISEMENT

കളമശേരി ∙ മന്ത്രി പി.രാജീവ് മണ്ഡലത്തിൽ നടപ്പിലാക്കിയ കൃഷിക്കൊപ്പം കളമശേരി പദ്ധതിയുടെ കന്നി വിളവെടുപ്പിൽ കൺനിറയെ വിഭവങ്ങൾ. വിളവെടുപ്പ് മന്ത്രിയുടെയും മനസ്സു നിറച്ചു. വിളവെടുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു. ശുദ്ധമായ പച്ചക്കറികൾ തോട്ടത്തിൽ നിന്നു നേരിട്ടു വാങ്ങാനും ആളുകൾ തിക്കിത്തിരക്കി. കുസാറ്റ് റഡാർ ക്യാംപസിലെ 3.5 ഏക്കറിൽ കളമശേരി സർവീസ് സഹകരണ ബാങ്കിന്റെ ധനസഹായത്തോടെ യുവ കർഷകനായ കിഴക്കെ ആഞ്ഞിക്കാത്ത് സെയ്ത് ആണ് കൃഷിയൊരുക്കിയത്.

കുക്കുമ്പർ, ചീര, പാവൽ, വെണ്ട, മത്തൻ, കുമ്പളം, തണ്ണിമത്തൻ. ചുരയ്ക്ക, പൊട്ടുവെള്ളരി എന്നിവയെല്ലാം കുസാറ്റ് ക്യാംപസിൽ നല്ല വിളവു നൽകി. വിളവെടുപ്പു വേളയിൽ ആദ്യ വിൽപന ജില്ലാ ആസൂത്രണ സമിതി അംഗം ജമാൽ മണക്കാടൻ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ സീമ കണ്ണൻ അധ്യക്ഷത വഹിച്ചു. കുസാറ്റ് വൈസ്ചാൻസലർ ഡോ. കെ.എൻ.മധുസൂദനൻ, പ്രോ വൈസ്ചാൻസലർ ഡോ.പി.ജി.ശങ്കരൻ, റജിസ്ട്രാർ ഡോ.വി.മീര, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അനില ജോജോ, വൈസ്പ്രസിഡന്റ് പി.എ.അബ്ദുല്ല, സെക്രട്ടറി ഡോൺ ഡേവിസ്, അഗ്രികൾചറൽ ഡയറക്‌ടർ ജെ.എസ്.സുധാകുമാരി, ഗ്രീൻ ക്യാംപസ് കൺവീനർ ഡോ.സംഗീത പ്രതാപ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com