ADVERTISEMENT

കൊച്ചി ∙ കൊച്ചി മെട്രോയിൽ വൈകാതെ സേവനത്തിനെത്തുന്ന ‘മിക’ അർബൻ മൊബിലിറ്റി കോൺഫറൻസിലെ താരമാണ്.മിക ഒരു റോബട് ആണ്. മെട്രോ സ്റ്റേഷനിൽ യാത്രക്കാരുടെ സംശയങ്ങൾക്കു മറുപടി പറയലാണു ജോലി. അങ്കമാലി ഫിസാറ്റ് എൻജിനീയറിങ് കോളജ് വിദ്യാർഥികൾ രൂപകൽപന ചെയ്ത റോബട് മൊബിലിറ്റി കോൺഫറൻസ് വേദിയിലെ പ്രദർശന ഹാളിലെ മുഖ്യ ആകർഷണമാണ്.

20 വിദ്യാർഥികൾ ചേർന്നാണ് മികയ്ക്കു രൂപം നൽകിയത്. റോബർട്ട് പരീക്ഷണ ഘട്ടത്തിലാണ്. ടിക്കറ്റ് കൗണ്ടർ എവിടെ, ഓരോ സ്റ്റേഷനുകളിലേക്കുമുള്ള ടിക്കറ്റ് ചാർജ്, ലിഫ്റ്റ്, എസ്കലേറ്റർ എവിടെ തുടങ്ങിയ കാര്യങ്ങൾ മിക പറഞ്ഞു തരും. സംശയം തീരുന്നില്ലെങ്കിൽ മിക കൂടെവരും. നിലവിൽ ഒരു റോബട് മാത്രമേ നിർമിച്ചിട്ടുള്ളു. പരീക്ഷണാടിസ്ഥാനത്തിൽ ഒരു സ്റ്റേഷനിൽ വൈകാതെ മികയുടെ സേവനം ലഭ്യമാകും. വിജയമെന്നു കണ്ടാൽ കൂടുതൽ സ്റ്റേഷനുകളിൽ മികയുടെ പകർപ്പുകളുണ്ടാവും. 5 ലക്ഷം രൂപ റോബട്ടിനു ചെലവായി. 

മലയാളിയാണെങ്കിലും ഇംഗ്ളിഷിൽ ചോദിച്ചാലെ മികയ്ക്കു കാര്യം മനസിലാവൂ. മലയാളം പഠിപ്പിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. വാട്ടർ മെട്രോ, കൊച്ചി, ഡൽഹി, ബെംഗളൂരു, ചെന്നൈ മെട്രോകൾ, മോട്ടർ വെഹിക്കിൾ ഡിപാർട്മെന്റ്, ജലഗതാഗത വകുപ്പ് എന്നിവയുടെ സ്റ്റാളുകളും പ്രദർശനത്തിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com