ADVERTISEMENT

കുറുപ്പംപടി ∙ രായമംഗലം പഞ്ചായത്തിലെ മലമുറിയിൽ അനധികൃതമായി മാലിന്യം തള്ളി കത്തിച്ചു പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയ വ്യക്തികളിൽ നിന്ന് 50,000 രൂപ പിഴ അടപ്പിച്ചു.

ആലപ്പുഴ ജില്ലയിലെ പ്രമുഖ ഫിഷ് എക്സ്പോർട്ടിങ് കമ്പനിയുടെ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനു കരാർ എടുത്ത വ്യക്തികളാണു മാലിന്യം തള്ളി തീയിട്ടത്.

ദുർഗന്ധവും പുകയും സമീപ പ്രദേശത്തു വ്യാപിച്ചപ്പോൾ സമീപവാസികൾ പരാതിപ്പെടുകയായിരുന്നു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ.പി.അജയകുമാർ, വൈസ് പ്രസിഡന്റ്‌ ദീപ ജോയി എന്നിവർ സ്ഥലത്തെത്തി അഗ്നിരക്ഷാസേനയെ അറിയിച്ച് തീ അണയ്ക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com