ADVERTISEMENT

കൊച്ചി ∙ രണ്ടു കിലോഗ്രാം കപ്പയ്ക്കു 100 രൂപ! നക്ഷത്ര ഹോട്ടലുകളിലെ തീൻമേശയിൽ പോലും പണ്ടേ താരപരിവേഷം നേടിയ മരച്ചീനി (കപ്പ) ഇടവേളയ്ക്കു ശേഷം വിപണിയിലും താരമാവുന്നു. കഴിഞ്ഞ ആഴ്ച കിലോഗ്രാമിന് 50 രൂപയ്ക്കു മുകളിലേക്കു കുതിച്ച മരച്ചീനി വില ഈയാഴ്ച ശരാശരി 40 രൂപ നിലവാരത്തിലാണ്. മുൻ വർഷത്തെ അപേക്ഷിച്ച് ഏകദേശം 25% വിലവർധന. ഗ്രാമീണ മേഖലകളിൽ 35 – 37 രൂപയാണു ചില്ലറ വില. കൃഷിയിൽ കാര്യമായ കുറവുണ്ടായതാണു കപ്പ വില കൂടാൻ കാരണം. (പ്രാദേശികമായി വിലകളിൽ മാറ്റമുണ്ടാകും). 

തമിഴ് രുചിയിൽ മരച്ചീനി

നാടൻ കപ്പയുടെ വില 50 രൂപ കടന്ന നേരത്താണു തമിഴ്നാട്ടിൽ നിന്ന് അൽപം കൂടി കുറഞ്ഞ വിലയിൽ കപ്പ കേരള വിപണിയിൽ ലഭ്യമായത്. 33 – 35 രൂപയ്ക്കു ചില്ലറയായും 23 – 25 രൂപയ്ക്കു മൊത്തമായും തമിഴ് കപ്പ ലഭ്യം. കപ്പയ്ക്കു മാത്രമല്ല, ചേമ്പ്, കാച്ചിൽ തുടങ്ങിയ കിഴങ്ങുകൾക്കും വിപണിയിൽ വിലത്തിളക്കമേറുകയാണ്. വലിയ ഇനം ചേമ്പ് കിലോഗ്രാമിന് 70 രൂപ. മൊത്തവില കിലോഗ്രാമിന് 62 രൂപ. കാച്ചിലിനു വില 40 രൂപ. മൊത്തവില 35 രൂപ. മധുരക്കിഴങ്ങിനാണ് വില അൽപം കുറവ്; കിലോഗ്രാമിന് 35 രൂപ. 27 രൂപയാണു മൊത്ത വില. 

8 മാസം താഴാതെ അരി വില

മാസങ്ങളായി ഉയർന്നു നിൽക്കുന്ന അരിവില ഏറെക്കുറെ മാറ്റമില്ലാതെ തുടരുന്നു. ആന്ധ്ര അരി കിലോഗ്രാമിന് 60 – 63 രൂപയാണു ചില്ലറ വില. കർണാടക ജയ 50 – 53 രൂപ നിരക്കിൽ ലഭ്യമാണ്. കുത്തരി വിലയും 60 രൂപയ്ക്കടുത്തു തന്നെ കറങ്ങുന്നു.

8 മാസം; 

താഴാതെ അരി വില 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com