ADVERTISEMENT

ഏലൂർ∙ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 2 വയസ്സുകാരനെ അയൽവാസിയുടെ പൂവൻകോഴി ആക്രമിച്ചതായി പരാതി. മുഖത്തും തലയിലും പലയിടത്തായി മുറിവേറ്റ കുട്ടിയെ മാതാവ് ഓടിയെത്തിയാണു കോഴിയിൽ നിന്നു രക്ഷിച്ചത്. 

ഇടതുകണ്ണിനു താഴെയും കവിളത്തും നെറ്റിയിലും തലയിലും മുറിവേറ്റ കുട്ടിയെ ഉ‍ടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 18ന് രാവിലെ 10.30ന് മഞ്ഞുമ്മൽ മുട്ടാർകടവ് റോഡിൽ കോൽപറമ്പിൽ കെ.എ.ഹുസൈൻകുട്ടിയുടെ വീട്ടിലാണ് സംഭവം. അയൽവാസി കടവിൽ ജലീലിന്റെ പൂവൻകോഴിയാണ്  ഹുസൈൻകുട്ടിയുടെ മകളുടെ കുട്ടിയെ ആക്രമിച്ചത്.

ജലീലിനെതിരെ ഹുസൈൻകുട്ടി നൽകിയ പരാതിയിൽ ആശുപത്രി ചെലവും നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്. ചികിത്സകൾക്കായി കുട്ടി 5 ദിവസം ആശുപത്രിയിൽ കഴിയേണ്ടിവന്നു. ഇതേ കോഴി മുൻപും ആക്രമണം  നടത്തിയിട്ടുണ്ടെന്നും ഇക്കാര്യം കോഴിയുടെ ഉടമസ്ഥനെ അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്നും ഹുസൈൻകുട്ടി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com