ADVERTISEMENT

പള്ളിക്കര∙ അമ്പലപ്പടിക്കു സമീപം  2 ഏക്കറുള്ള പാടശേഖരത്തിനു തീപിടിച്ചതു പരിഭ്രാന്തി പരത്തി. യൂസഫ് കരുമക്കാട്ടിന്റെ ഉടമസ്ഥതയിലുള്ള പാടശേഖരത്തിൽ അടിക്കാടിനു തീയിട്ടപ്പോൾ തീ പടരുകയായിരുന്നു.

ശക്തമായ പുക ഉയർന്നതു പലർക്കും ശ്വാസ തടസ്സമുണ്ടാക്കി. പട്ടിമറ്റത്തു നിന്നെത്തിയ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ തീയണച്ചു. സ്റ്റേഷൻ ഓഫിസർ എൻ.എച്ച്.അസൈനാർ, എം.ജി.ബിജു, ജോബി മാത്യു, എം.വി.വിൽസൺ,വി.ജി.വിജിത്ത്കുമാർ, എസ്.ഷൈജു, എസ്. വിഷ്ണു, ജെ.എം.ജയേഷ് എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com