ADVERTISEMENT

കൊച്ചി ∙ ലഹരിമരുന്ന് വിൽപനയുമായി ബന്ധപ്പെട്ടു തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ സംഭവത്തിൽ 3 പ്രതികളെ അറസ്റ്റ് ചെയ്തു. കടവന്ത്ര ഗാന്ധിനഗർ ജിസിഡിഎ കോളനിയിൽ താമസിക്കുന്ന അഖിൽ (26), ഉദയാ കോളനിയിൽ‌ താമസിക്കുന്ന സനീർ സുധീർ (23), അഖിൽ ബാബു (25) എന്നിവരെയാണു സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത്: ലഹരിമരുന്ന് വാങ്ങാനായി അഖിൽ ഒരാൾക്കു പണം നൽകിയിരുന്നു. എന്നാൽ പറഞ്ഞ സമയത്തു ലഹരിമരുന്ന് നൽകിയില്ല.

തുടർന്ന് അഖിലും കൂട്ടുകാരനും ചേർന്ന് ഇയാളെയും സുഹൃത്തിനെയും പനമ്പിള്ളി നഗറിൽ നിന്ന് ഇരുചക്രവാഹനം സഹിതം തട്ടിക്കൊണ്ടുപോയി. ഉദയാ കോളനിക്കു സമീപം കൊണ്ടുപോയി മർദിക്കുകയും പഴ്സും എടിഎം കാർഡും മോഷ്ടിക്കുകയും ചെയ്തു.  സൗത്ത് ഇൻസ്പെക്ടർ എം.എസ്. ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കടവന്ത്ര സ്റ്റേഷനിൽ ഉൾപ്പെടെ പ്രതികൾക്കെതിരെ ലഹരിമരുന്ന്, അടിപിടി കേസുകൾ നിലവിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com