കളമശേരി ∙ ഞായറാഴ്ച രാത്രിയിലെ കനത്ത മഴയിൽ കിൻഫ്ര ഹൈടെക് പാർക്കിലെ ഇലക്ട്രോണിക് സിറ്റിയുടെ മതിൽ ഇടിഞ്ഞുവീണു. മണ്ണും ചെളിയും സമീപത്തെ സ്ഥാപനങ്ങളിലേക്ക് ഇരച്ചുകയറി കനത്ത നാശനഷ്ടമുണ്ടായി.
ഇരുമ്പ് ഉപകരണങ്ങൾ നിർമിക്കുന്ന വർക്‌ഷോപ്പിലും കാർ, സ്കൂട്ടർ വർക്‌ഷോപ്പുകളിലും ചെളി നിറഞ്ഞു. കിൻഫ്ര ഹൈടെക് പാർക്കിന്റെ മതിൽ മൂന്നാമത്തെ പ്രാവശ്യമാണ് ഇടിഞ്ഞു മെഡിക്കൽ കോളജ്–തേവയ്ക്കൽ റോഡിലേക്കു വീഴുന്നത്. മാർച്ച് 18നു 4 പേർ മണ്ണിടിഞ്ഞു മരിച്ചിരുന്നു.