ഈ സീസണിലെ ആദ്യ വിനോദസഞ്ചാര കപ്പൽ ഇന്നെത്തും; യാത്രക്കാരിൽ ഭൂരിഭാഗവും ജർമൻ സ്വദേശികൾ

ship
SHARE

മട്ടാഞ്ചേരി∙ രാജ്യാന്തര വിനോദസഞ്ചാരികളുമായി ഈ സീസണിലെ ആദ്യ കപ്പൽ എംഎസ് യൂറോപ്പ–2 ഇന്നു രാവിലെ 7നു കൊച്ചി തുറമുഖത്ത് എത്തും. 255 യാത്രക്കാരും 373 ജീവനക്കാരും കപ്പലിൽ ഉണ്ടാകും. മംഗളൂരുവിൽ നിന്നാണു കപ്പൽ എത്തുന്നത്. സഞ്ചാരികളെ വരവേൽക്കാൻ തുറമുഖം ഒരുങ്ങി. ജർമൻ സ്വദേശികളാണു യാത്രക്കാരിൽ ഭൂരിഭാഗവും. 

ഇവിടെ ഇറങ്ങുന്ന യാത്രക്കാർ ആലപ്പുഴ, ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങൾ സന്ദർശിക്കും. മുംബൈയിൽ നിന്ന് എത്തിയ 8 വിനോദ സഞ്ചാരികൾ ഇവിടെ നിന്നു കപ്പലിൽ കയറും. രാത്രി 10നു കപ്പൽ തായ്‌ലൻഡിലേക്കു യാത്രയാകുമെന്ന് ഏജൻസി കമ്പനി ജെ.എം. ബക്ഷിയുടെ കൊച്ചിയിലെ മേധാവി സജിത്ത് കുമാർ പറഞ്ഞു.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS