കുഫോസിൽ ഓപ്പൺ ഡേ
പനങ്ങാട് ∙ കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്) 3ന് രാവിലെ 10 മുതൽ 4 വരെ ഓപ്പൺ ഡേ നടത്തും. പബ്ലിക് അക്വേറിയം, മ്യൂസിയം, ഫാമുകൾ എന്നിവ സൗജന്യമായി സന്ദർശിക്കാം. സ്കൂൾ വിദ്യാർഥികൾക്കു പ്രത്യേക പരിഗണന.
ഗജമിത്ര അവാർഡ്
മട്ടാഞ്ചേരി∙ ഗജോത്സവത്തിന്റെ ഭാഗമായുള്ള ‘ആ ആന’ പ്രദർശനത്തോട് അനുബന്ധിച്ച് വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയും വിറ്റ്ലി ഫ്രണ്ട് ഓഫ് നേച്ചറും നൽകുന്ന ഗജമിത്ര മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു. പ്രിന്റ്, ഓൺലൈൻ, ടെലിവിഷൻ, ഡോക്യുമെന്ററി ഫീച്ചർ, റേഡിയോ, പോഡ്കാസ്റ്റ്, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരങ്ങൾ. ആനകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും അവയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളും റിപ്പോർട്ട് ചെയ്യുന്നവർക്ക് അപേക്ഷിക്കാം. ഏപ്രിലിൽ പുരസ്കാരം സമ്മാനിക്കും.